»   » മോഹന്‍ലാല്‍-ജോണി ആന്റണി ടീം ഒന്നിക്കുന്നു

മോഹന്‍ലാല്‍-ജോണി ആന്റണി ടീം ഒന്നിക്കുന്നു

Subscribe to Filmibeat Malayalam
Mohanlal
സിഐഡി മൂസ, തുറുപ്പ്‌ ഗുലാന്‍, സൈക്കിള്‍ എന്നിങ്ങനെ തുടരന്‍ ഹിറ്റുകളിലൂടെ മോളിവുഡിലെ ഒന്നാംനിര സംവിധായകനായി മാറിയ ജോണി ആന്റണി മോഹന്‍ലാലുമായി ഒന്നിയ്‌ക്കുന്നു. എട്ടാംക്ലാസും ഗുസ്‌തിയും എന്ന്‌ പേരിട്ടിട്ടുള്ള ചിത്രം ഹാസ്യത്തിന്‌ മുന്‍തൂക്കം നല്‌കിക്കൊണ്ട്‌ തന്നെയായിരിക്കും ഒരുങ്ങുക.

എട്ടാം ക്ലാസും ഗുസ്‌തിയും എന്ന പേര്‌ സൂചിപ്പിയ്‌ക്കും പോലെ വിവരവും വിദ്യാഭ്യാസവുമില്ലാതെ തെക്കുവടക്ക്‌ നടക്കുന്ന ചട്ടമ്പി കഥാപാത്രമാണ്‌ സിനിമയില്‍ ലാലിന്റേതെന്നാണ്‌ സൂചന.

കഴിഞ്ഞ കുറച്ചു കാലമായി ജോണി സിനിമകള്‍ക്ക്‌ സ്ഥിരം തിരക്കഥയൊരുക്കുന്ന സിബി-ഉദയന്‍ ടീം തന്നെയാണ്‌ മോഹന്‍ലാല്‍ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതത്തിനും സിഐഡി മൂസയുടെ രണ്ടാ ഭാഗത്തിനും ശേഷമായിരിക്കും ജോണി ആന്റണി ലാല്‍ ചിത്രത്തില്‍ തിരക്കുകളിലേക്ക്‌ കടക്കുകയുള്ളൂ. സിഐഡി മൂസയുടെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ നീളുകയാണെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മാത്രമേ ജോണി-ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുകയുള്ളൂ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam