»   » പൃഥ്വി-ആര്യയുടെ മുംബൈ പൊലീസ് വൈകും

പൃഥ്വി-ആര്യയുടെ മുംബൈ പൊലീസ് വൈകും

Posted By:
Subscribe to Filmibeat Malayalam
Prthviraj
കോളിവുഡ് താരം ആര്യയും പൃഥ്വിരാജും ഒന്നിയ്ക്കുന്ന മുംബൈ പൊലീസിന്റെ ഷൂട്ടിങ് വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ നായകനായ കാസനോവയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഏറെ ശ്രദ്ധയോടെയാണ് റോഷന്‍ ഒരുക്കുന്നത്. ഇതിനിടെ മറ്റു സിനിമകളുടെ വര്‍ക്കുകളൊന്നും വേണ്ടെന്ന തീരുമാനത്തിലാണേ്രത സംവിധായകന്‍.

കാസനോവയുടെ ജോലികള്‍ പൂര്‍ത്തിയായതിന് ശേഷം സെപ്റ്റംബറോടെ മാത്രമേ മുംബൈ പൊലീസിന്റെ ഷൂട്ടിങ് ആരംഭിച്ചാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

ബോബി സഞ്ജയ് ടീം ഒരുക്കുന്ന മുംബൈ പൊലീസിന്റെ തിരക്കഥ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിയ്ക്കുക. മുംബൈ പൊലീസിലെ സമര്‍ഥരായ രണ്ട് ഉദ്യോഗസ്ഥരുടെ വ്യക്തിബന്ധങ്ങളാണ് ആക്ഷന്‍ ചിത്രത്തിന്റെ പ്രമേയം.

English summary
Roshan Andrews will start the pre production of 'Mumbai police' after completing his big budget movie with Mohanlal Casanova

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam