»   » ഷൂട്ടിങ്ങ്: പാഴാക്കിയത് 10ലക്ഷത്തിന്റെ മീന്‍

ഷൂട്ടിങ്ങ്: പാഴാക്കിയത് 10ലക്ഷത്തിന്റെ മീന്‍

Posted By:
Subscribe to Filmibeat Malayalam
Film
മലയാള സിനിമയില്‍ നിര്‍മ്മാണ ചെലവിന്റെ നല്ലൊരു ഭാഗം സെറ്റിടാനായും വിനിയോഗിയ്ക്കാറുണ്ട്. ഒരോ സീനിനും അനുയോജ്യമായ സെറ്റൊരുക്കുന്നത് സിനിമയെ സംബന്ധിച്ചിടത്തോളം പരമപ്രധാനം തന്നെ. ഇതിനായി അല്പം തുക ചെലവഴിയ്ക്കുന്നതിനും പ്രശ്‌നമില്ലെന്നു കരുതുന്ന നിര്‍മ്മാതാക്കള്‍ നിരവധിയാണ്.

ജീവ നായക വേഷം ചെയ്ത യുടിവി മോഷന്‍സിന്റെ മുഖംമൂടി എന്ന ചിത്രത്തിലെ പ്രധാനരംഗങ്ങള്‍ നടക്കുന്നത് ഒരു മീന്‍ചന്തയിലാണ്. ഇതിനായി ചെന്നൈയിലെ വാനഗരം മീന്‍മാര്‍ക്കറ്റില്‍ 40 ലക്ഷം രൂപയുടെ സെറ്റിട്ടു.

പത്തര വരെ മാര്‍ക്കറ്റില്‍ മീന്‍ കച്ചവടം നടക്കും. അതിനു ശേഷമാണ് ഷൂട്ടിങ്. ഇത്തരത്തില്‍ 10 ദിവസം തുടര്‍ച്ചയായി നടന്ന ഈ ഷൂട്ടിങ്ങിനു വേണ്ടി ദിവസേന ഒരു ലക്ഷം രൂപയുടെ മീനാണ് വാങ്ങിയിരുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഈ മീനത്രയും കുഴിച്ചു മൂടുമത്രേ. നരേനാണ് മുഖം മൂടിയില്‍ പ്രതിനായക വേഷം ചെയ്യുന്നത്.

English summary
The actor is now filming Mysskin's Mugamoodi, in which he plays his first-ever villain role. Narain plays Anguchamy, who is known in his circles as Dragon, in the film.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam