»   » പ്രിയങ്ക ചോപ്രയ്ക്ക് ദേശീയ പുരസ്‌കാരം

പ്രിയങ്ക ചോപ്രയ്ക്ക് ദേശീയ പുരസ്‌കാരം

Posted By: Staff
Subscribe to Filmibeat Malayalam

Priyanka Chopra
ദില്ലി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബംഗാളി ചിത്രമായ അന്തഹീന്‍ ആണ് 2008ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

നാന്‍ കടവുള്‍ എന്ന ചലച്ചിത്രത്തിലൂടെ ബാല മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മറാത്തി നടന്‍ ഉപേന്ദ്ര ലിയാമി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹിന്ദി നടി പ്രിയങ്ക ചോപ്ര മികച്ച നടിയായി.

ഹിന്ദിച്ചിത്രമായ ഫാഷനിലെ പ്രകടനമാണ്‌ പ്രിയങ്കയ്‌ക്ക് അവാര്‍ഡ്‌ നേടിക്കൊടുത്തത്‌. പ്രത്യേക ജൂറി പുരസ്‌കാരം 'ബയോസ്‌കോപ്പ്‌' സംവിധാനം ചെയ്‌ത മധുസൂധനന്‍ അര്‍ഹനായി

രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥയാണ് മികച്ച മലയാള ചലച്ചിത്രം. സൂര്യ നായകനായ വാരണം ആയിരം എന്ന ചിത്രം മികച്ച തമിഴ് ചിത്രത്തിനുള്ള അവാര്‍ഡ് നേടി.

ജോഗ്വ എന്ന മറാത്തി ചിത്രത്തിലെ ആലാപനത്തിനത്തിലൂടെ ഹരിഹരന് മികച്ച ഗായകനായി, ശ്രേയ ഗോസ്വാല്‍ ആണ് മികച്ച ഗായിക.

മറ്റ് പ്രധാന അവാര്‍ഡുകള്‍ ചുവടെ

സഹനടന്‍: അര്‍ജുന്‍ രാംപാല്‍ (റോക്ക്‌ ഓണ്‍)

സഹനടി: കങ്കണ റാവത്ത്‌ (ഫാഷന്‍)

ഇന്ദിരാ ഗാന്ധി പുരസ്‌കാരം: എ വെനസ്‌ഡേ (ഹിന്ദി)

കുടുംബ ചിത്രം: ലിറ്റില്‍ ജിജോ (ഗുജറാത്തി)

ശബ്‌ദലേഖനം: പ്രമോദ്‌ ജെ. തോമസ്‌

ബാലതാരം: ശ്യാം പട്ടേല്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam