»   » ആശ്വാസം തേടി നയന്‍സ് തിരുപ്പതിയില്‍

ആശ്വാസം തേടി നയന്‍സ് തിരുപ്പതിയില്‍

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രഭുദേവയോട് ഗുഡ്‌ബൈ പറഞ്ഞ് അഭിനയത്തിലേയ്ക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് നയന്‍താര. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നടിയ്ക്ക് മനസമാധാനമില്ല. പ്രഭുവിനെ വിശ്വസിച്ച് മതംമാറിയതും ഇനി സിനിമയിലേയ്ക്കില്ല എന്നു പ്രഖ്യാപിച്ചതും നയന്‍സിനെ അലട്ടുന്നു.

നടി കടുത്ത നിരാശയിലാണെന്നും ക്രിസ്തുമതത്തിലേയ്ക്ക് തിരികെ പോകാനാഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടയില്‍ നടി വ്യാഴാഴ്ച തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

മറ്റു പല ആരാധനാലയങ്ങളില്‍ പോയിട്ടും കിട്ടാത്ത മനശ്ശാന്തിയാണ് തിരുപ്പതി ദര്‍ശനത്തിലൂടെ തനിയ്ക്ക് ലഭിച്ചതെന്ന് നടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അജിത്ത്, ഗോപിചന്ദ് എന്നിവരുടെ ചിത്രങ്ങള്‍ക്ക് പുറമേ കൃഷ്ണം വന്ദേ ജഗദ്ഗുരും എന്ന തെലുങ്ക് ചിത്രത്തിലേയ്ക്കും നയന്‍താര കരാറൊപ്പിട്ടു കഴിഞ്ഞു.

English summary
Nayantara will be back into action after a break from the tinsel town, and she has decided to start it by offering her prayers first.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam