»   » വീണ്ടും ഉടക്ക് വെള്ളിയാഴ്ച റിലീസില്ല?

വീണ്ടും ഉടക്ക് വെള്ളിയാഴ്ച റിലീസില്ല?

Posted By:
Subscribe to Filmibeat Malayalam
Film
മലയാള സിനിമയെ ഏറെ പ്രതിസന്ധിയിലാഴ്ത്തി സമരത്തിലായിരുന്ന വിവിധ സിനിമ സംഘടനകള്‍ താത്കാലിക വെടിനിര്‍ത്തലിന് തയാറായതിന് പിന്നാലെ ചലച്ചിത്രരംഗം കലുക്ഷമാക്കാന്‍ വിതരണക്കാരുടെ സംഘടനരംഗത്ത്. എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ല്ലെുവിളിച്ചാണ് വിതരണക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് സിനിമാമന്ത്രിയുടെ പിന്തുണയുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

മലയാള സിനിമാബഹിഷ്‌കരണം പിന്‍വലിച്ച് വെള്ളിയാഴ്ചമുതല്‍ പുതിയ റിലീസിന് തയ്യാറാണെന്ന് 19ന് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , വെള്ളിയാഴ്ച റിലീസ് ചെയ്യില്ലെന്നും ഞായറാഴ്ച പുതിയ ചിത്രം നല്‍കാമെന്നുമാണ് വിതരണക്കാരുടെ ഇപ്പോള്‍ പറുന്നത്

വെള്ളിയാഴ്ച പുതിയ മലയാളചിത്രങ്ങള്‍ റിലീസ്‌ചെയ്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് എല്ലാ സിനിമകളും ബഹിഷ്‌കരിക്കുമെന്ന് ഫെഡറേഷന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയ്ക്കാണ് വിതരണക്കാരുടെ ഇപ്പോഴത്തെ നിലപാട്.

'വെള്ളിയാഴ്ച പുതിയ സിനിമ റിലീസ്‌ചെയ്യില്ല. തിയറ്ററുകള്‍ പൂട്ടിപ്പോകുന്നെങ്കില്‍ പോകട്ടെ'യെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ നിലപാട്. നവംബര്‍ ഒന്നുമുതല്‍ ഫെഡറേഷന്റെ തിയറ്ററുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നില്ല. അവര്‍ക്ക് ചിത്രങ്ങളൊന്നും നല്‍കേണ്ടെന്ന് തങ്ങള്‍ തീരുമാനിച്ചപ്പോഴാണ് ഫെഡറേഷന്റെ പിടിവാശി അയഞ്ഞത്.

ഞങ്ങള്‍ തീരുമാനിക്കുന്ന ദിവസം സിനിമ റിലീസ്‌ചെയ്യാന്‍ അവര്‍ തയ്യാറാകുമോ എന്നു നോക്കട്ടെ. ഇപ്പോള്‍ത്തന്നെ പ്രധാന സെന്ററുകളിലെ അവരുടെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് കുഴപ്പമൊന്നുമില്ല. ഞായറാഴ്ചയ്ക്കുമുമ്പ് അവര്‍ക്ക് പടം നല്‍കാന്‍ ആരെങ്കിലും തയ്യാറായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജോസ് സി മുണ്ടാടന്‍ പറഞ്ഞു.

ജയറാം നായകനായ കഥയിലെ നായിക, കമലിന്റെ സ്വപ്നസഞ്ചാരി എന്നീ ചിത്രങ്ങളാണ് വെള്ളിയാഴ്ച റിലീസ്‌ചെയ്യേണ്ടത്. ഇതില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്‌ചെയ്യുന്ന സ്വപ്നസഞ്ചാരി വിതരണക്കാരുടെ സംഘടനയുടെ വിലക്ക് ലംഘിച്ച് വെള്ളിയാഴ്ച തിയറ്ററുകളിലെത്തിക്കാനുള്ള നീക്കവുമുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam