»   » മമ്മൂട്ടി ചിത്രം ഉടനില്ല: സത്യന്‍

മമ്മൂട്ടി ചിത്രം ഉടനില്ല: സത്യന്‍

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad
മമ്മൂട്ടിയുമൊത്ത് ഉടനൊരു സിനിമ ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. അങ്ങനെയൊരു പ്രൊജക്ട് ആഗ്രഹിയ്ക്കുന്നുണ്ടെങ്കിലും കഥയോ കഥാപാത്രങ്ങളോ രൂപപ്പെട്ടിട്ടില്ല. സ്‌നേഹവീടിന് ശേഷം അടുത്ത സിനിമ ഉടന്‍ തുടങ്ങുമെന്നും സത്യന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു സത്യന്‍.

ഏറെക്കാലത്തിന് ശേഷം താന്‍ മറ്റൊരാളുടെ തിരക്കഥയില്‍ സിനിമ ചെയ്യുന്നുവെന്നൊരു വിശേഷവും ഈ അഭിമുഖത്തില്‍ സത്യന്‍ വെളിപ്പെടുത്തി.കഥ തുടരുന്നു കഴിഞ്ഞ് വലിയൊരു ഗ്യാപ്പിന് ശേഷമാണ് സ്‌നേഹവീട് സംവിധാനം ചെയ്തത്. അടുത്ത ചിത്രത്തിന് ഇത്ര വലിയ ഇടവേള ഉണ്ടാകില്ല.

ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരെ കിട്ടാതായതോ ടെയാണ് സംവിധാനത്തോടൊപ്പം തിരക്കഥാരചനയും സജീവമാക്കിയതെന്നും സത്യന്‍ പറഞ്ഞു. സാമ്പത്തികമായി നേട്ടമാണെങ്കിലും സത്യന്റെ പുതിയ മോഹന്‍ലാല്‍ ചിത്രത്തോട് നിരൂപകര്‍ മമത കാട്ടിയിട്ടില്ല പഴഞ്ചന്‍ പ്രമേയവും ഒരേ മുഖങ്ങളും പ്രേക്ഷകരെ മടുപ്പിയ്ക്കുന്നുവെന്നാണ് നിരൂപകരിലധികവും അഭിപ്രായപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam