»   » ഓസ്ക്കാര്‍ തിളക്കത്തില്‍ സ്ലംഡോഗ്

ഓസ്ക്കാര്‍ തിളക്കത്തില്‍ സ്ലംഡോഗ്

Posted By:
Subscribe to Filmibeat Malayalam
2 Oscars for A R Rahman, 8 for Slumdog
പ്രാര്‍ത്ഥനകളും പ്രതീക്ഷകളും സഫലമായി... ലോസ് ആഞ്ചലസിലെ കൊഡാക് തിയറ്ററില്‍ സ്ലംഡോഗ് മില്യനെയര്‍ എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ചിത്രം പുതിയ ചരിത്രം കുറിച്ചു. ഇരട്ട ഓസ്കാര്‍ പുരസ്ക്കാരം നേടി എ.ആര്‍ റഹ്മാനും ശബ്ദ മിശ്രണത്തിനുള്ള ഓസ്കാര്‍ സ്വന്തമാക്കി മലയാളിയായ റസൂല്‍ പൂക്കൂട്ടിയുമാണ് ഓസ്കാറില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ സഫലമാക്കിയത്.

എണ്‍പത്തിയൊന്നാമത് ഓസ്കാര്‍ പ്രഖ്യാപനചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ സ്ലംഡോഗ് മില്യനെയര്‍ എട്ട് ഓസ്കാര്‍ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കി.

മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയ സ്ലംഡോഗ് മില്യനെയറിന്റെ സംവിധായകന്‍ ഡാനി ബോയ്ല്‍ മികച്ച സംവിധായകനുള്ള പുരസ്ക്കാരം നേടി. ഒറിജിനല്‍ സ്കോര്‍, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് റഹ്മാന് പുരസ്കാരം ലഭിച്ചത്. മികച്ച ഒറിജിനല്‍ സ്കോര്‍ അടക്കം മൂന്ന് നാമനിര്‍ദ്ദേശങ്ങളാണ് റഹ്മാന് ലഭിച്ചിരുന്നത്. ചിത്രത്തിലെ ശബ്ദമിശ്രണത്തിനാണ് മലയാളിയായ റസൂല്‍ പൂക്കുട്ടിയെ തേടി ഓസ്കാര്‍ പുരസ്ക്കാരം തേടിയെത്തിയത്.

മുംബൈ ചേരി നിവാസികളുടെ കഥ പറഞ്ഞ സ്ലംഡോഗിന്റെ തിരക്കഥാകൃത്ത് സൈമണ്‍ ബോഫോയ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയപ്പോള്‍ ആന്റണി ഡോഡ് മാന്റലെ ഛായാഗ്രഹകനുള്ള അവാര്‍ഡ് നേടി. ചിത്രസംയോജനത്തിനുള്ള അവാര്‍ഡ് ക്രിസ് ഡിക്കിന്‍സും ലഭിച്ചു.

ഓസ്‌ക്കാര്‍ നിശ ലോസ്‌ ആഞ്ചല്‍സിലെ കൊഡാക്‌ തിയറ്ററില്‍ തുടരുകയാണ്‌. സ്ലംഡോഗ്‌ മില്യനെയറിന്‌ പത്ത്‌ ഓസ്‌ക്കാര്‍ നാമനിര്‍ദ്ദേശങ്ങളാണ്‌ ലഭിച്ചിരുന്നത്. ഇന്ത്യന്‍ നയതന്ത്ര വിദ്‌ഗ്‌ധന്‍ വികാസ്‌ സ്വരൂപ്‌ ക്യൂ ആന്‍ഡ്‌ എ എന്ന നോവലിനെ ആധാരമാക്കിയാണ്‌ സ്ലംഡോഗ്‌ മില്യനെയര്‍ നിര്‍മ്മിച്ചത്‌.

മുംബൈ ചേരി നിവാസിയായ യുവാവ്‌ പ്രശ്‌നോത്തരിയില്‍ പങ്കെടുത്ത്‌ കോടീശ്വരനായി മാറുന്നതാണ്‌ സ്ലം‍ഡോഗ് മില്യനെയറിന്റെ പ്രമേയം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam