»   » പ്രവീണ ഫിറ്റ്‌നസ് കേന്ദ്രത്തിന്റെ തട്ടിപ്പിനിരയായി

പ്രവീണ ഫിറ്റ്‌നസ് കേന്ദ്രത്തിന്റെ തട്ടിപ്പിനിരയായി

Posted By:
Subscribe to Filmibeat Malayalam
Praveena
പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടി പ്രവീണ ഫിറ്റ്‌നെസ് സെന്ററിന്റെ തട്ടിപ്പില്‍ അകപ്പെട്ടു. കൊച്ചിയിലെ പനമ്പള്ളിനഗറിലുള്ള ഫിറ്റ്‌നസ് കേന്ദ്രമാണ് പ്രവീണയെ കബളിപ്പിച്ച് പണം തട്ടിയത്.

കേന്ദ്രത്തിനെതിരെ പ്രവീണ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. സൗന്ദര്യചികിത്സ, മരുന്ന് എന്നീ ഇനങ്ങളില്‍ 1,44,000 രൂപയാണത്രേ ഫിറ്റ്‌നസ് കേന്ദ്രക്കാര്‍ പ്രവീണയില്‍ നിന്നും തട്ടിയെടുത്തത്. ഒരു ചലച്ചിത്രവാരികയിലാണ് പ്രവീണ താന്‍ തട്ടിപ്പിനിരയായ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

2009 ഒക്ടോബറിലാണ് പ്രവീണയും അമ്മയും ഇവിടെ ചികിത്സ തേടിയെത്തിയത്. പലതരം ചികിത്സകള്‍ നിരത്തി ഇതില്‍ പലതും ഇവര്‍ക്കാവശ്യമാണെന്ന് കാണിച്ച് കേന്ദ്രത്തിലുള്ള യുവതി ഇവരില്‍ വന്‍ തുക ഈടാക്കുകയായിരുന്നു.

ആദ്യം ഇവര്‍ 90,000 രൂപ നല്‍കി ചികിത്സ തുടങ്ങി. എന്നാല്‍ പിന്നീട് ശരീരത്തിന് കാര്യമായ വ്യത്യാസമൊന്നും കാണാഞ്ഞപ്പോള്‍ ചികിത്സ നിര്‍ത്തി പ്രവീണ ദുബയില്‍ ഭര്‍ത്താവിനടുത്തേയ്ക്ക് പോയി.

എന്നാല്‍ പിന്നീട് ബാക്കി തുകകൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഫിറ്റ്‌നസ് സെന്റര്‍ നടത്തിപ്പുകാരന്‍ പ്രവീണയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും വക്കീല്‍ നോട്ടീസ് അയയ്ക്കുകയുംചെയ്തു. ഒടുവില്‍ നടപടികള്‍ ഭയന്ന് ഇവര്‍ പലിശസഹിതം പണം നല്‍കി.

യുഎഇ രാജകുടുംബാംഗങ്ങളും, സൂപ്പര്‍താരങ്ങളും മുന്‍നിര നായികനടിമാരുമെല്ലാം ചികിത്സയ്‌ക്കെത്തുന്ന സ്ഥലമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്രം നടത്തിപ്പികാന്‍ പ്രവീണയെ അവിടെ ഫിറ്റ്‌നസ് ചികിത്സയ്ക്ക് ചേര്‍ത്തതത്രേ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X