»   » പണ്ഡിറ്റ് തീര്‍ന്നു; ജനം വീണ്ടും പൃഥ്വിക്കെതിരെ?

പണ്ഡിറ്റ് തീര്‍ന്നു; ജനം വീണ്ടും പൃഥ്വിക്കെതിരെ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/23-prithviraj-reemerges-hate-figure-internet-2-aid0032.html">Next »</a></li></ul>
Santosh Pandit-Prithviraj
സൈബര്‍ലോകത്തെ മലയാളീസിനെ ബാധിച്ച പണ്ഡിറ്റ് മാനിയ അന്ത്യത്തോടടുക്കുന്നു. സന്തോഷ് പണ്ഡിറ്റിന്റെ നെറ്റിലൂടെ ചീത്ത വിളിച്ച് നിര്‍വൃതിയടഞ്ഞവര്‍ക്ക് അത് മടുത്തുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഇക്കൂട്ടര്‍ തങ്ങളുടെ പഴയ ഇര പൃഥ്വിരാജിനെ തേടിപ്പോകുന്നുവെന്നും ഗൂഗിള്‍ ട്രെന്‍ഡിലെ കണക്കുകള്‍ തിരയുമ്പോള്‍ മനസ്സിലാവും.

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ് പരിശോധിച്ചാല്‍ നെറ്റിസെന്‍സ് ഏറ്റവുമധികം തിരഞ്ഞ വാക്കുകള്‍ അണ്ണാ ഹസാരെയും കത്രീന കെയ്ഫുമൊക്കെയാണ്. എണ്ണത്തില്‍ പൃഥ്വിരാജും മുന്നിട്ടുനിന്നെങ്കിലും അത് തെറ്റായ കാരണങ്ങളാല്‍ മാത്രമായിരുന്നു.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കൂടി പൃഥ്വിയ്‌ക്കെതിരെയുള്ള ആക്രമണം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കവെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വരവ്. പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും തിയറ്ററുകളിലെത്തിയതോടെ പൃഥ്വിരാജ്, പൃഥ്വിരാജപ്പന്‍ എന്നീ വാക്കുകള്‍ തിരയുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. എന്നാല്‍ പൃഥ്വിയ്ക്ക് പാരയായ ഓണ്‍ലൈന്‍ അറ്റാക്ക് പക്ഷേ സന്തോഷിന് അനുഗ്രഹമായി മാറി.

യൂട്യൂബിലെ ഇന്‍ഫേമസ് സെലിബ്രിറ്റിയായി മാറിയതോടെ ആദ്യ സിനിമയിലൂടെ തന്നെ പണ്ഡിറ്റ് സൂപ്പര്‍സ്റ്റാര്‍ പദവി സ്വയം എടുത്തണിഞ്ഞു. എന്നാല്‍ നെറ്റിലെ ഈ പണ്ഡിറ്റ് പ്രഭാവം ക്ഷണികം മാത്രമായിരുന്നുവെന്നാണ് പുതിയ കണക്കുകള്‍ തെളിയിക്കുന്നത്.
അടുത്ത പേജില്‍
പൃഥ്വിരാജ് വേട്ട വീണ്ടും?

<ul id="pagination-digg"><li class="next"><a href="/news/23-prithviraj-reemerges-hate-figure-internet-2-aid0032.html">Next »</a></li></ul>
English summary
There was a time when Prithviraj was abused frequently by the so-called Social Networking geeks. But when Santhosh Pandit entered the scene, Prithviraj and Prithvirajappan mattered little to these people. However, a recent research shows that Malayalees are back attacking the young actor, after a brief break. Google search showed that Anna Hazare and Kathrina Kaif had the biggest number of search. Prithviraj too has been searched a significant number of times, but for all the wrong reasons.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam