»   » കശ്യപിന്റെ തിരക്കഥ ആവേശഭരിതനാക്കി: പൃഥ്വിരാജ്

കശ്യപിന്റെ തിരക്കഥ ആവേശഭരിതനാക്കി: പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithiraj
മലയാളത്തിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുപിന്നാലെ പൃഥ്വിരാജ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നു. പൃഥ്വിയ്ക്ക് ഹിന്ദിച്ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിച്ചകാര്യം നേരത്തേ തന്നെ വാര്‍ത്തായായിരുന്നു. ഇപ്പോള്‍ പ്രൊജക്ട് പുരോഗമിക്കുകയാണ്. ചിത്രത്തിന് അയ്യായെന്നാണ് പേരിട്ടിരിക്കുന്നത്. റാണി മുഖര്‍ജിയാണ് ചിത്രത്തില്‍ പൃഥ്വിരാജിന് നായികയായി എത്തുന്നത്.

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് സിനിമ നിര്‍മ്മിക്കുന്നത്. അനുരാഗ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഗന്ധ റസ്റ്റോറന്റ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സച്ചിന്‍ കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഒക്ടോബറിലാണ് തുടങ്ങുക.

ഒരു തമിഴ് ചിത്രകാരനായിട്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇയാളെ പ്രണയിക്കുന്ന മറാത്തി പെണ്‍കുട്ടിയുടെ വേഷമാണ് റാണിയുടേത്.

ബോളിവുഡില്‍ അഭിനയിക്കണമെന്ന ആഗ്രഹത്താലല്ല താനീ ചിത്രം ചെയ്യുന്നതെന്നും തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാണ് ചിത്രം സ്വീകരിച്ചതെന്നും പൃഥ്വി പറയുന്നു. നേരത്തേ ഹിന്ദിയില്‍ നിന്നും ഒട്ടേറെ പ്രൊജക്ടുകള്‍ തന്നെത്തേടി എത്തിയിരുന്നുവെന്നും അതൊക്കെ വേണ്ടെന്നുവെയ്ക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. കശ്യപിന്റെ തിരക്കഥവായിച്ചപ്പോള്‍ ആവേശഭരിതനായെന്നും അങ്ങനെയാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും പൃഥ്വി വ്യക്തമാക്കി.

ഇപ്പോള്‍ മലയാളത്തില്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി. ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ് തുടങ്ങിയവയാണ് പൃഥ്വിയെ നായകനാക്കി ഒരുങ്ങുന്ന ചിത്രങ്ങള്‍.

English summary
After the success in tamil,malayalam movies Prithviraj now going to do a bollywood movie. The name of the movie 'Ayya'.The movie is telling the story a tamil boy who fall in love with a marathi girl,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam