»   » ഇന്‍ഡിയുടെ കളികള്‍ കൊച്ചിയില്‍ വേണം

ഇന്‍ഡിയുടെ കളികള്‍ കൊച്ചിയില്‍ വേണം

Posted By:
Subscribe to Filmibeat Malayalam
Kochi IPL theme song shoot
കൊച്ചി: കൊച്ചി ഐപിഎല്‍ ടീമായ ഇന്‍ഡി കമാന്‍ഡോസിന്റെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടത്തണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇന്‍ഡി കമാന്‍ഡോസിനു വേണ്ടി തയാറാക്കുന്ന തീംസോങിന്റെ ചിത്രീകരണത്തിനായി ചൊവ്വാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയതായിരുന്നു പ്രിയദര്‍ശന്‍.

സംസ്ഥാന സര്‍ക്കാര്‍ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മറ്റു സംസ്ഥാനങ്ങള്‍ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ കേരളം മാത്രം മാറിനില്‍ക്കരുതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാക്കുകള്‍ ഉപയോഗിക്കാതെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് 2 മിനിറ്റ് നീളുന്ന തീം മ്യൂസിക് അവതരിപ്പിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക തനിമയാണു തീംസോംഗിന്റെ പ്രമേയമെന്നു പ്രിയദര്‍ശന്‍ പറഞ്ഞു.

തീംസോങ് ആകര്‍ഷകമാക്കാനായി ഗജവീരന്‍മാരും കഥകളിയും കളരിപ്പയറ്റും പഞ്ചവാദ്യവും മറ്റു നാടന്‍ കലാരൂപങ്ങളുമെല്ലാം പ്രിയന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്‍ഡി കമാന്‍ഡോസിന്റെ മലയാളി താരങ്ങളായ റൈഫി വിന്‍സന്റ് ഗോമസ്, പ്രശാന്ത് എന്നിവരും, നടി റീമ കല്ലുങ്കലും ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു.

വെള്ളി, ശനി ദിവസങ്ങളിലായി കേരളത്തിലെ ചിത്രീകരണം തീര്‍ത്തതിന് ശേഷം പ്രിയനും സംഘവും കൊളംബോയിലേക്ക് പോകും.

English summary
The Kochi team, Indi Commandos, will have their theme song shot in the scenic locales of the Kerala backwaters and also at their home ground, the Jawaharlal Nehru Stadium.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam