രാവണിന്റെ തിളക്കത്തില്‍ പൃഥ്വിരാജ്

മണിരത്‌നത്തിന്റെ രാവണന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യവും അംഗീകാരവുമാണെന്ന് പൃഥ്വിരാജ്. രാവണനില്‍ അഭിനയിക്കാന്‍ മണിരത്‌നം വിളിച്ചപ്പോള്‍ അതിത്രയും വലിയ ഒരു കഥാപാത്രമായിരിക്കുമെന്ന് അറിഞ്ഞില്ലെന്നും താരം പറഞ്ഞു.
ആദ്യം തന്നെ അദ്ദേഹം എനിക്ക് ഈ ചിത്രത്തിന്റെ വണ്‍ ലൈന്‍ പറഞ്ഞു തന്നു. അപ്പോഴാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണെന്ന് എനിക്ക് മനസിലായത്. ഞാന്‍ എന്റെ കരിയറില്‍ എന്നെങ്കിലും സംഭവിക്കുമെന്ന് കരുതിയിരുന്ന ഒന്നാണ് ഒരു മണിരത്‌നം സിനിമ. അത് ഇത്രയും വേഗത്തില്‍ സാധിച്ചതില്‍ മണി സാറിനോട് എനിക്ക് നന്ദിയുണ്ട്- പൃഥ്വി പറയുന്നു.
ഈ സിനിമയില്‍ ഏത് റോള്‍ ലഭിച്ചിരുന്നെങ്കിലും ഞാന്‍ അഭിനയിക്കുമായിരുന്നു. ഒരു മണിരത്‌നം ഷോട്ടില്‍ ഉള്‍പ്പെടുകയായിരുന്നു എന്റെ ലക്ഷ്യം. രാവണന്‍ എന്നത് ഒരു വേള്‍ഡ് സിനിമയാണ്. അത് ലോകമെമ്പാടും റിലീസ് ചെയ്തു.
ലണ്ടനിലൊക്കെ ഈ സിനിമ കണ്ട് വിദേശികള്‍ അത്ഭുതപ്പെട്ടു. ഇന്ത്യന്‍ സിനിമ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ഹൈറ്റ്‌സ് അവരെ വിസ്മയിപ്പിക്കുകയായിരുന്നു- പൃഥ്വിരാജ് ഇപ്പോഴും രാവണന്റെ ലണ്ടന്‍ പ്രീമിയറിന്റെ ആവേശത്തിലാണ്.
ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, വിക്രം എന്നിവരോടൊപ്പം 200 ദിവസത്തിലധികം ഒരുമിച്ച് പ്രവര്‍ത്തിക്കാനായത് നല്ലൊരു അനുഭവമായിരുന്നു. എന്റെ അഭിനയജീവിതത്തില്‍ ഇതെല്ലാം എനിക്ക് മുതല്‍ക്കൂട്ടാണ്. മലയാളത്തിലെ അഭിനയ പരിചയമാണ് എന്നെ രാവണ്‍ ചെയ്യാന്‍ പ്രാപ്തനാക്കിയത്- പൃഥ്വിരാജ് പറഞ്ഞു.


Click it and Unblock the Notifications











