For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

72 രാജ്യങ്ങള്‍, 164 സിനിമകൾ, 488 പ്രദർശനങ്ങൾ, രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

|

അനന്തപുരിയിലൽ ഇനി സിനിമയുടെ നാളുകളാണ്. ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (7-12-18) ഇന്ന് കർട്ടൻ ഉയരും. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് മുഖ്യമന്ത്രി പിറണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ബംഗാളി സംവിധായകൻ ബുദ്ധദോബദാസ് ഗുപ്ത മുഖ്യാതിഥിയാകും. ചടങ്ങിൽ നടിയും സംവിധായികയുമായ നന്ദിതാ ദസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എന്നിവർ പങ്കെടുക്കും. തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേളയുടെ ഹാൻഡ്ബുക്ക് മെയർ വികെ പ്രശാന്തിന് നൽകി പ്രകാശനം ചെയ്യും. മേളയുടെ ബുള്ളറ്റ് പ്രകാശനം കെ മുരളീധരൻ എംഎൽഎ നിർവ്വഹിക്കും. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബര്‍ 13 വരെ നഗരങ്ങളിലെ പതിമൂന്ന് തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുക.

പ്രിയങ്കയുടെ പേര് കുടുംബ ജീവിതത്തിന് ചേരില്ല!! പേര് മാറ്റണം, ഇല്ലെങ്കിൽ.. മുന്നറിയിപ്പുമായി ജുമാനിയ

ദുരന്ത വിതച്ച ജീവിതങ്ങൾക്ക് അതിജീവന സന്ദേശവുമായി എത്തുന്ന 164 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ് ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. മെല്‍ ഗിബ്സണിന്റെ അപ്പോകാലിപ്റ്റോ, ജയരാജിന്റെ വെള്ളപ്പൊക്കത്തില്‍, ഫിഷര്‍ സ്റ്റീവന്‍സിന്റെ ബിഫോര്‍ ദി ഫ്ളഡ്, മണ്ടേല: ലോങ്ങ് വാക്ക് ടു ഫ്രീഡം തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഹോപ്പ് ആന്റ് റീബില്‍ഡിങ്ങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. നഷ്ട ബോധവും വേർപാടും തളർത്തിയ ജീവിതങ്ങൾക്ക് അതിജീവനത്തിന്റെ സന്ദേശം പകരുകയെന്നതാമ് മേളയുടെ പ്രധാന പ്രമേയം.

iffk

അറബ് സംവിധായകൻ അഹ്മദ് ഫൗസി സാലെയുടെ പോയ്സണസ് റേസസ്, ഉറുദു സംവിധായകനായ പ്രവീൺ മോർച്ചലയുടെ വിഡോ ഓഫ് സൈലൻസ്, എന്നിവയുൾപ്പടെയുളള 14 ചിത്രങ്ങളാണ് മത്സന ഇനത്തിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ' എന്നീവ മലയാള ചിത്രങ്ങളും മത്സരത്തിൽ ഇടം പിടിച്ചിട്ടുണ്ട്.ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബര്‍ഗ്മാന്റെ ജന്മശതാബ്‍ദിയോടനുബന്ധിച്ച് സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്, പെഴ്സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കീർത്തിയുടെ വീട്ടിലേയ്ക്ക് പുതിയൊരാളു കൂടി!! അംഗത്തെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി താരം.. കാണൂ

റിമെംബെറിങ് ദി മാസ്റ്റര്‍' വിഭാഗത്തില്‍ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ 6 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ മലയാളി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ആറ് ചിത്രങ്ങള്‍ ക്രോണിക്ലര്‍ ഓഫ് ഔര്‍ ടൈംസ് എന്ന വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മായാനദി, ബിലാത്തിക്കുഴല്‍, ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങിയ 12 ചിത്രങ്ങളാണ് ഇന്ന് മലയാള സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

English summary
23 rd IFFK to begin on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more