»   » പഴശ്ശിരാജയിലൂടെ റസൂല്‍ പൂക്കുട്ടി മലയാളത്തിലേക്ക്

പഴശ്ശിരാജയിലൂടെ റസൂല്‍ പൂക്കുട്ടി മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Resul pookutty
ഓസ്‌കര്‍ പുരസ്ക്കാര നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി ആദ്യമായി ഒരു മലയാള ചിത്രത്തിനുവേണ്ടി ശബ്ദമിശ്രണം നിര്‍വഹിക്കുന്നു.

എംടിയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഹരിഹരന്‍ ഒരുക്കുന്ന പഴശ്ശിരാജയ്ക്ക് വേണ്ടിയാണ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണമൊരുക്കുന്നത്.

ചെന്നൈയില്‍ വെച്ച് റസൂല്‍ ഹരിഹരനെ സന്ദര്‍ശിക്കുകയും അവിടെവെച്ച് പഴശ്ശിരാജയുടെ റഷസ് കണ്ടിഷ്ടപ്പെട്ട അദ്ദേഹം ചിത്രവുമായി സഹകരിയ്ക്കാന്‍ താത്പര്യമുണ്ടെന്ന് ഹരിഹരനെ അറിയിക്കുകയായിരുന്നു.

പഴശ്ശിരാജയുടെ വര്‍ക്കുകള്‍ എന്നെ അദ്ഭുതപ്പെടുത്തി,
മലയാളത്തില്‍ മുന്‍പൊരു പ്രോജക്ട് ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്നു. എന്നാലത് നടന്നില്ല. പഴശ്ശിരാജയില്‍ സഹകരിയ്ക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam