»   » അടിയന്തരാവസ്ഥക്കാലത്തെ സഹപാഠി

അടിയന്തരാവസ്ഥക്കാലത്തെ സഹപാഠി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/23-sahapadi-1975-emergency-period-story-aid0166.html">Next »</a></li></ul>
അടിയന്തരവാസ്ഥക്കാലം ഒട്ടേറെ ചലച്ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ജനകീയകോടതിയും, പിറവുയും, തലപ്പാവുമൊക്കെ ഏറിയും കുറഞ്ഞു ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ ആ കാലഘട്ടത്തെ അതേ പ്രാധാന്യത്തോടെ ചിത്രീകരിച്ച സിനിമകള്‍ പൊതുവേ കുറവാണ്.

സിനിമയ്ക്ക് ഏറെ സാധ്യതയുള്ള ഒരു വിഷയമായിരുന്നിട്ടും അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ മുഖവുമായി ഒരു ചിത്രവും വരാതിരുന്നത് അതിന് കച്ചവടസാധ്യത കുറവായതുകൊണ്ടായിരിക്കും. വര്‍ഗ്ഗീസ് കൊലക്കേസിലെ പ്രതി രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ ഉണ്ടാക്കയ അട്ടിമറികളില്‍ മുന്‍ ഐജി ലക്ഷ്മണ ഇപ്പോള്‍ അഴിയ്ക്കുള്ളിലാണ്. ഈ സംഭവം രാജന്‍ തിരോധാനത്തിന്റെ യഥാര്‍ത്ഥ് ചിത്രം പുറത്തുകൊണ്ടുവരാനുള്ള സാധ്യത നല്‍കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

രാജന്റെ സഹപാഠിയായ രാജാറാം ഈ സാധ്യതകളെ സിനിമയാക്കുകയാണ്. സ്വാഭാവികമായും ഇതേവരെയുള്ള ചിത്രങ്ങളില്‍ നിന്നും മാറിയുള്ള ഒരു കഥപറച്ചില്‍ പ്രേക്ഷകര്‍ ഇതില്‍ പ്രതീക്ഷിയ്ക്കും. സഹപാഠി 1975 എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജാറാം ആണ് ചിത്രത്തിന്റെ തിരക്കഥ രജിക്കുന്നത്. നവാഗതനായ ജോണ്‍ ഡിറ്റോ പിആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

1975ലെ എന്‍ജിനീയറിങ് കോളെജ് കാമ്പസ് കാമ്പസിലെ ഗായകനാണ് രാജന്‍ വാര്യര്‍. വിപ്ലവകാരി മുരളി കണ്ണമ്പുഴയുടെ ഉറ്റ സുഹൃത്ത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നക്‌സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ മുരളിയില്‍ നിന്നും മറ്റ് സഹപാഠികള്‍ പിന്തിരിഞ്ഞു. മുരളി അയാളുടെ പ്രവര്‍ത്തന മേഖല അലക്കുകാരുടെ കോളനിയിലേയ്ക്ക് മാറ്റി.

അടുത്ത പേജില്‍
പ്രണയം രാജന്‍ വാര്യരെ കുരുക്കുന്നു

<ul id="pagination-digg"><li class="next"><a href="/news/23-sahapadi-1975-emergency-period-story-aid0166.html">Next »</a></li></ul>
English summary
Vineeth Kumar, Manoj K Jayan, Meera Vasudevan starrer flick Sahapadi 1975 is a story about Emergency period and Naxal activities

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam