»   » സലിം കുമാറിനും ഗണേശിനും ഗുപ്തയുടെ ക്ഷണം

സലിം കുമാറിനും ഗണേശിനും ഗുപ്തയുടെ ക്ഷണം

Posted By:
Subscribe to Filmibeat Malayalam
Salim and Ganesh
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ സലിം കുമാറിന്റെ അഭിനയം കണ്ട് മോഹിച്ച ബംഗാളി സംവിധായകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനുമായ ബുദ്ധദേവ്ദാസ് ഗുപ്ത സലിമിനെ ബംഗാളി ചിത്രത്തിലേയ്്ക്ക് ക്ഷണിച്ചു.

ഞായറാഴ്ച സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് ഗുപ്ത സലിമിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തുകയും ബംഗാളി ചിത്രത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തത്. സലിമിനൊപ്പം തന്നെ മന്ത്രി ഗണേശ് കുമാറിനെയും ഗുപ്ത ബംഗാളി ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

നഖരം എന്ന ചിത്രത്തിലെ ഗണേശിന്റെ അഭിനയമാണ് ഗുപ്തയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഗണേഷിന് പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. ആദാമിന്റെ മകന്‍ അബുവില്‍ സലിം കുമാര്‍ കാഴചവച്ച പ്രകടനത്തോട് കിടപിടിക്കുന്ന മറ്റൊരു പ്രകടനവും ഇല്ലെന്നാണ് ഗുപ്ത പറഞ്ഞത്.

English summary
State Film Award jury chairman and Bengali cinimatographer Buddadebdas Gupta invited Actors Salim Kumar and Ganesh Kumar to his next Bengali film,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam