»   » ട്വന്റി20 രണ്ടാം ഭാഗം നടക്കുമോ?

ട്വന്റി20 രണ്ടാം ഭാഗം നടക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Twenty20
തുടരന്‍ സിനിമകളെന്ന തരംഗത്തിനൊപ്പം ചുവടുപിടിച്ച് മലയാളത്തിലെ എക്കാലെത്തെയും മെഗാഹിറ്റ് ചിത്രമായ ട്വന്റി20യ്ക്കും രണ്ടാം ഭാഗമൊരുക്കാന്‍ ആലോചന. ട്വന്റി20യുടെ നിര്‍മാണ മേല്‍നോട്ടം നിര്‍വഹിച്ച ദിലീപ് തന്നെയാണ് രണ്ടാം ഭാഗം ആലോചിയ്ക്കുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ വണ്‍ലൈന്‍ ഉദയ് കൃഷ്ണയും സിബി കെ തോമസും തയാറാക്കി കഴിഞ്ഞതായാണ് ദിലീപ് പറയുന്നത്. ജോഷിയുടെ സംവിധാനത്തില്‍ 2011ല്‍ തന്നെ സിനിമ പുറത്തിറക്കാനാണ് ആലോചനകളെന്നും റിപ്പോര്‍ട്ടുകളുണ്ട്

മലയാള സിനിമയുടെ കൂട്ടായ്മയുടെ വിജയം എന്നതിനെക്കാള്‍ അമ്മ എന്ന താരസംഘടനയുടെ ആജ്ഞാശക്തിയിലാണ് ട്വന്റി20 എന്ന ചിത്രം പൂര്‍ത്തിയായതെന്ന കാര്യം പരസ്യമായ ഒരു രഹസ്യമായിരുന്നു. താരങ്ങള്‍ക്കിടയിലെ ഈഗോയും അവരുടെ തിരക്കും മൂലം ചിത്രത്തിന്റെ ഷൂട്ടിങ് ഇഴഞ്ഞുനീങ്ങുകയും പലപ്പോഴും സ്തംഭിയ്ക്കുകയും ചെയ്തു.

ഒടുവില്‍ അമ്മ ഇടപെട്ട് പ്രശ്‌നങ്ങള്‍ തീര്‍ത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് വല്ലവിധേയനെയും തീര്‍ത്തത്. അന്നുണ്ടായ വിവാദങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. ഇതുകൊണ്ടെക്കെ തന്നെയാണ് പ്രോജക്ട് നടക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു പറയാനാവില്ലെന്ന് ദിലീപ് പറയുന്നത്.


Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam