»   »  അവളുടെ രാവുകള്‍; രാജിയായി ശ്വേത

അവളുടെ രാവുകള്‍; രാജിയായി ശ്വേത

Posted By:
Subscribe to Filmibeat Malayalam
Sweta Menon
ഓര്‍ക്കുന്നില്ലേ അവളുടെ രാവുകള്‍, സീമ നായികയായ ചിത്രം, തലമുറകള്‍ക്കിപ്പുറം ഇന്നും ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്ന സീമയുടെ അഭിനയജീവിതത്തിലെ നല്ല ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച മലയാളചിത്രം. ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു.

ഈ തണലില്‍ ഇത്തിരി നേരം, മാനത്തെകൊട്ടാരം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച പിഎച് ഹമീദാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണവും ഹമീദ് തന്നെയാണ്. ആദ്യ ഭാഗത്തില്‍ സീമ അവതരിപ്പിച്ച രാജിയെന്ന കഥാപാത്രത്തെ ശ്വേതാ മേനോനാണ് അവതരിപ്പിക്കുന്നത്.

സോമന്‍ അവതരിപ്പിച്ച അധ്യാപകന് വിജയരാഘവനായിരിക്കും ജീവന്‍ നല്‍കുക. കുതിരവട്ടം പപ്പു അവതരിപ്പിച്ച വേഷം മാമുക്കോയയ്ക്കാണ് നല്‍കിയിരിക്കുന്നത്. സിദ്ദിഖ്, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ആദ്യഭാഗത്തിന്റെ തിരക്കഥാ കൃത്ത് ആലപ്പി ഷെരീഫ് ആണ് രണ്ടാം ഭാഗത്തിനും തിരക്കഥ രചിക്കുന്നത്. അനുരാഗി എന്ന ചിത്രത്തിന് ശേഷം 15വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് ആലപ്പി റഷീദ് വീണ്ടും തിരക്കഥാ രചന നടത്തുന്നത്.

കോഴിക്കോട്ടുനിന്നും എറണാകുളത്തെത്തുന്ന 38കാരിയായ രാജിയായിട്ടാണ് ശ്വേതമേനോന്‍ അഭിനയിക്കുക. രണ്ടാംഭാഗത്തില്‍ രാജി ഒരു മകളുടെ അമ്മയായ കോടീശ്വരിയാണ്. ഈ രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. ജൂണില്‍ ചിത്രത്തിന്റെ പൂജയും റെക്കോര്‍ഡിങും നടക്കും,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam