»   » തിലകന്‍ ചെന്നായതോലണിഞ്ഞ ആട്ടിന്‍കുട്ടി:അന്തിക്കാട്

തിലകന്‍ ചെന്നായതോലണിഞ്ഞ ആട്ടിന്‍കുട്ടി:അന്തിക്കാട്

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikad
വഴിയെ പോകുന്ന ആര്‍ക്കും കയറിക്കൊട്ടാനുള്ള ചെണ്ടയല്ല മലയാള സിനിമയെന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ചെന്നായതോലണിഞ്ഞ ആട്ടിന്‍കുട്ടിയാണ് തിലകനെന്നും അദ്ദേഹം പറഞ്ഞു. താന്‍ രചിച്ച 'ഗ്രാമീണര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് സത്യന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ചടങ്ങില്‍ പങ്കെടുത്ത നടന്‍ മാമുക്കോയയും തിലകനെ ചുറ്റപ്പറ്റി ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് സംസാരിച്ചു. ചാനലുകളും പത്രങ്ങളും പിറകെ നടന്ന് പ്രശ്‌നം വഷളാക്കുകയാണ്. ദേവേന്ദ്രനായാലും കാര്യമില്ല, അര്‍ത്ഥമില്ലാതെ സംസാരിയ്ക്കാതെ പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിയ്‌ക്കേണ്ടതെന്ന് മാമുക്കോയ പറഞ്ഞു.

അമ്മ-തിലകന്‍ പ്രശ്‌നത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ രംഗത്തെത്തിയ അഴീക്കോടിനെ ഇരുവരും വിമര്‍ശിച്ചു. തിലകന്‍ മാധ്യങ്ങളുടെ ഭക്ഷണമായി മാറിയിരിക്കുകയാണ്. ശരിയ്ക്കും പറഞ്ഞാല്‍ തിലകന്‍ ചേട്ടന്‍ ഒരു പാവമാണ്. ചെറിയ കാര്യങ്ങളില്‍ പോലും അദ്ദേഹം പ്രകോപിതനാകും. അദ്ദേഹം വിളിച്ചുപറയുന്നതൊക്കെ മാധ്യമങ്ങളിലൂടെ എല്ലാവരിലുമെത്തും. മാധ്യങ്ങള്‍ പിറകെ നടന്ന സംഭവം ഒരു കോമഡി സിനിമയാക്കി മാറ്റുകയാണ്.

നടന്‍ എന്നതിലുപരി കഥാപാത്രമായി മാറാനുള്ള വൈഭവം തിലകനുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് പിന്തുണയുമുണ്ട് സത്യന്‍ പറഞ്ഞു. സിനിമ നിലനില്‍ക്കുമോ എന്നതാണ് തിലകനല്ല പ്രശ്‌നമെന്ന് മാമുക്കോയ ചൂണ്ടിക്കാട്ടി.

മലയാള സിനിമയിലെ 13 നടീനടന്‍മാരെക്കുറിച്ചുള്ള സത്യന്റെ ഓര്‍മ്മക്കുറിപ്പുകളടങ്ങുന്ന 'ഗ്രാമീണര്‍' എന്ന പുസ്തകം നടന്‍ ജയറാമാണ് പ്രകാശനം ചെയ്തത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam