»   » അമ്മയുമായി ഉപാധികളോടെ ചര്‍ച്ചക്ക് തയാര്‍: തിലകന്‍

അമ്മയുമായി ഉപാധികളോടെ ചര്‍ച്ചക്ക് തയാര്‍: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
താര സംഘടനയായ അമ്മയുമായി ഉപാധികളോടെ ചര്‍ച്ചയ്ക്കു തയാറാണെന്ന് തിലകന്‍. തനിക്കു തൊഴില്‍ നിഷേധിക്കപ്പെടുന്ന പ്രശ്‌നത്തില്‍ ഇതുവരെ ആരും ഇടപെട്ടിട്ടില്ല. താന്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്ന അമ്മ എന്തുകാരണത്തിലാണ് മാപ്പു പറയണമെന്ന് അറിയിച്ചിട്ടില്ലെന്നും തിലകന്‍ പറഞ്ഞു

സുകുമാര്‍ അഴീക്കോട് നടത്തുന്ന മധ്യസ്ഥശ്രമങ്ങളുമായി സഹകരിക്കണമോയെന്ന് ആലോചിയ്ക്കുന്നുണ്ടെന്നും തിലകന്‍ പറഞ്ഞു.

തിലകന്‍ അമ്മയുടെ അച്ചടക്ക സമിതിയ്ക്ക് മുമ്പില്‍ തിലകന്‍ വിശദീകരണം നല്‍കണമെന്ന സംഘടന ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുകുമാര്‍ അഴീക്കോട് അടക്കമുള്ള സാംസ്‌ക്കാരിക നായകന്‍മാര്‍ തിലകന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

അഴീക്കോടിന്റെ രൂക്ഷ വിമര്‍ശനത്തിനിരയായ മോഹന്‍ലാല്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച പ്രശ്‌നം ഉടന്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X