»   » പുരസ്‌കാരത്തിന് കാത്തുനില്‍ക്കാതെ ജോസ് വിടവാങ്ങി

പുരസ്‌കാരത്തിന് കാത്തുനില്‍ക്കാതെ ജോസ് വിടവാങ്ങി

Posted By:
Subscribe to Filmibeat Malayalam
 Jose Prakash
കൊച്ചി: അന്തരിച്ച നടന്‍ ജോസ് പ്രകാശിനെ തേടി ജെസിഡാനിയേല്‍ പുരസ്‌കാരം എത്തിയപ്പോള്‍ അദ്ദേഹം കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് 87 കാരനായ ജോസ് പ്രകാശിനെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാര്‍ത്ത അറിഞ്ഞപ്പോള്‍ വൈകിയാണെങ്കിലും പുരസ്‌കാരം ലഭിച്ചതില്‍ തനിക്കു സന്തോഷമുണ്ടെന്നായിരുന്നു ജോസ് പ്രകാശിന്റെ പ്രതികരണം. മൂത്ത മകന്‍ രാജനാണ് പുരസ്‌കാരം ലഭിച്ച വിവരം അദ്ദേഹത്തെ അറിയിച്ചത്.

ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച വാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, സിനിമാ താരം മമ്മൂട്ടി, സംവിധായകന്‍ ജോഷി, കാമറാമാന്‍ ആനന്ദക്കുട്ടന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

ശനിയാഴ്ച മന്ത്രി കെബി ഗണേഷ്‌കുമാര്‍ നേരിട്ടെത്തി ജോസ് പ്രകാശിനു പുരസ്‌കാരം നല്കാന്‍ തീരുമാനിച്ചിക്കെയാണ് അതിന് കാത്തുനില്‍ക്കാതെ അദ്ദേഹം വിടവാങ്ങിയത്.

English summary
Veteran actor Jose Prakash ( 86), who has been hopitalised in a private hospital here, passed away.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam