»   » ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദരന്റെ പരാതി

ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദരന്റെ പരാതി

Posted By:
Subscribe to Filmibeat Malayalam
Ganesh Kumar
തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രപ്രകാരം ബന്ധുക്കള്‍ക്ക് നല്‍കേണ്ട 10 ലക്ഷം രൂപ കെബി ഗണേശ്കുമാര്‍ എംഎല്‍എ നല്‍കുന്നില്ലെന്ന് പരാതി. വില്‍പ്പത്രമനുസരിച്ച് തന്റെ രണ്ട് മക്കള്‍ക്കായി ഗണേശ്കുമാര്‍ നല്‍കേണ്ട 10 ലക്ഷം രൂപ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീവിദ്യയുടെ ഏക സഹോദരന്‍ കെ ശങ്കര്‍രാമന്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്.

മരിക്കുന്നതിന് രണ്ടുമാസം മുമ്പ് 2006 ആഗസ്ത് 17ന് ശാസ്തമംഗലം സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം അനുസരിച്ച് ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈകാര്യംചെയ്യാന്‍ കെ ബി ഗണേശ്കുമാറിനെ അധികാരപ്പെടുത്തിയിരുന്നു.

സഹോദരന്‍ കെ ശങ്കര്‍രാമന്റെ രണ്ട് മക്കള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം വീതം ആകെ 10 ലക്ഷം രൂപ നല്‍കണമെന്ന് വില്‍പ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. 2006 ഒക്ടോബര്‍ 19ന് ശ്രീവിദ്യ അന്തരിച്ചു. ഇതിനുശേഷം 2007 ജനുവരി മൂന്നിന് വില്‍പ്പത്രത്തില്‍ പറയുന്ന പ്രകാരമുള്ള പണം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീവിദ്യയുടെ സഹോദരപുത്രന്‍ നാഗപ്രസന്ന ഗണേശ്കുമാറിന് കത്തയച്ചു.

ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ആദായനികുതി സംബന്ധിച്ച മൂന്ന് കേസ് ചെന്നൈയിലുണ്ടെന്നും വീട്, വാഹനവായ്പകളുമായി ബന്ധപ്പെട്ട ബാധ്യതകളുണ്ടെന്നും ഇതൊക്കെ പരിഹരിക്കാന്‍ സമയം വേണമെന്നും കാണിച്ച് 2007 ജനുവരി 17 ന് ഗണേശ്കുമാര്‍ മറുപടി നല്‍കി. ഇതിനുശേഷം നാലുവര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കുന്നില്ലെന്ന് ശങ്കര്‍രാമന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇക്കാലയളവില്‍പലതവണ ടെലിഫോണിലും വക്കീല്‍ നോട്ടീസ് മുഖേനയും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗണേശ്കുമാര്‍ തയ്യാറായില്ല. ചെന്നൈയില്‍ സ്ഥിരതാമസക്കാരായ തങ്ങള്‍ക്ക് കേരളത്തില്‍ വലിയ പരിചയമില്ലെന്നും ഗണേശ്കുമാറിനെപ്പോലെ അധികാരസ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് ഇത്രയും വലിയ തുക വാങ്ങിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതിനാല്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പരാതിയിലുണ്ട്.

English summary
Actress Srividya's brother files complaint before CM. He alleges Ganesh Kumar looted Srvidya's assets.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam