»   » മമ്മൂട്ടി ചിത്രമല്ല, അടൂര്‍ ചിത്രമൊരുങ്ങുന്നു!

മമ്മൂട്ടി ചിത്രമല്ല, അടൂര്‍ ചിത്രമൊരുങ്ങുന്നു!

Posted By:
Subscribe to Filmibeat Malayalam
Mathilukal
ലോകമറിയുന്ന മലയാളത്തിന്റെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്നു. അടുത്തിടെ ഒരു വാരികയ്ക്ക് നല്‍കിയ അിഭിമുഖത്തില്‍ അടൂര്‍ തന്നെയാണ് മമ്മൂട്ടിയൊത്ത് സഹകരിയ്ക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

മറ്റുള്ള സംവിധായകരുടേത് പോലെ അടൂര്‍ ഒരിയ്ക്കലും മമ്മൂട്ടി ചിത്രമൊരുക്കാറില്ല. സംവിധായകന്റെ കയ്യൊപ്പില്‍ ഒരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടിയെന്ന നടന്‍ മാത്രം ഉണ്ടാവൂ. അടൂര്‍ സിനിമകള്‍ വേറിട്ടുനില്‍ക്കുന്നത് അതുകൊണ്ട് തന്നെയാണ്.

മമ്മൂട്ടിയെന്ന താരത്തിന്റെ ഗ്ലാമറല്ല, മറിച്ച് അഭിനയസിദ്ധിയാണ് അടൂര്‍ എന്നും ചൂഷണം ചെയ്യാറ്. അനന്തരം, മതിലുകള്‍, വിധേയന്‍ എന്നീ സിനിമകള്‍ തന്നെയാണ് ഇതിനുദാഹരണം. മമ്മൂട്ടിയെന്ന താരമില്ലാത്തതിനാലാവാം അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ പോലും പലപ്പോഴും ഈ സിനിമകള്‍ കാണാറില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യം.

2011ലാണ് പുതിയ സിനിമയുടെ ജോലികള്‍ അടൂര്‍ ആരംഭിയ്ക്കുക. തനിയ്‌ക്കേറെ ഇഷ്ടമുള്ള താരമാണ് മമ്മൂട്ടിയെന്ന് അടൂര്‍ അഭിമുഖത്തില്‍ വിശദീകരിച്ചു. മേള കണ്ടതുമുതല്‍ നടനെ എനിയ്ക്കിഷ്ടമാണ്. എന്നാല്‍ മമ്മൂട്ടിയെ ഇഷ്ടമാണെന്ന് കരുതി അദ്ദേഹത്തിന് ചേരാത്ത ഒരു കഥാപാത്രം ഞാന്‍ നല്‍കില്ലല്ലോ? ഓരോ സിനിമയും പുതിയ വെല്ലുവിളിയാണ്. പുതുതായി ആരംഭിയ്ക്കുന്ന സിനിമയില്‍ എന്തായാലും മമ്മൂട്ടിയുണ്ട്.

തട്ടുപൊളിപ്പന്‍ കൊമേഴ്‌സ്യല്‍ സിനിമകളില്‍ അഭിനയിക്കുമ്പോഴും സമാന്തര സിനിമകള്‍ക്ക് പ്രധാന്യം നല്‍കുന്ന മമ്മൂട്ടിയും അടൂരും വീണ്ടുമൊന്നിയ്ക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് വീണ്ടുമൊരു ഉജ്ജ്വല കലാസൃഷ്ടി തന്നെ ലഭിയ്ക്കുമെന്ന് നമുക്ക് കരുതാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam