»   » മമ്മൂട്ടിക്കൊപ്പം ആനന്ദ് മലയാളത്തിലേക്ക്

മമ്മൂട്ടിക്കൊപ്പം ആനന്ദ് മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Annand Mahadevan
എണ്‍പതുകള്‍ മുതല്‍ ബോളിവുഡില്‍ നടനായും പിന്നീട് സംവിധായകനായും തിളങ്ങിയ ആനന്ദ് നാരായണ്‍ മഹാദേവന്‍ പിറന്നമണ്ണിലേക്ക് തിരിച്ചെത്തുന്നു. മലയാളിയാണെങ്കിലും ഹിന്ദിയിലും മറ്റു ഉത്തരേന്ത്യന്‍ ഭാഷകളിലുമാണ് അനന്ദ് തന്റെ സിനിമകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ളത്.

മമ്മൂട്ടിയെ നായകനാക്കി കൊണ്ടാണ് ആനന്ദ് തന്റെ ആദ്യ മലയാള ചിത്രം പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. ഗോവരാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായ മീ സിന്ധുതായ് സപ്കല്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്ക്കുമ്പോഴാണ് ആനന്ദ് തന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു ഹിസ്‌റ്റോറിക്കല്‍ സബജക്ടാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും സിപി സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രമേയം മമ്മൂട്ടിയ്ക്കും ഇഷ്ടമായതായി ആനന്ദ് പറഞ്ഞു.

മറാത്തി ചിത്രമായ സിന്ധുതായ് സപ്കലിന് നല്ല പ്രതികരണമാണ് മേളയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മേളയില്‍ പ്രദര്‍ശിപ്പിച്ച ആനന്ദിന്റെ തന്നെ റെഡ് അലര്‍ട്ട് ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam