»   » പന്നിപ്പനി അസിന്റെ യാത്രമുടക്കി

പന്നിപ്പനി അസിന്റെ യാത്രമുടക്കി

Subscribe to Filmibeat Malayalam
Asin
പുതിയ സിനിമയായ 19ത്‌ സ്റ്റെപ്പിന്‌ (പത്തൊമ്പതാം അടവ്‌) വേണ്ടിയുള്ള കളരി പരിശീലനത്തിനിടെ ചുവട്‌ തെറ്റി വീണെങ്കിലും സിനിമയുടെ ചിത്രീകരണത്തിന്‌ വേണ്ടി ജപ്പാനില്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നു മലയാളി സുന്ദരി അസിന്‍.

സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്‌ ജപ്പാനില്‍ വെച്ച്‌ ചിത്രീകരിയ്‌ക്കാനാണ്‌ നിശ്ചയിച്ചിരുന്നത്‌. അടുത്ത മാസമാദ്യം ആരംഭിയ്‌ക്കുന്ന ഷൂട്ടിങിന്‌ വേണ്ടി ഫിലിം യൂണിറ്റ്‌ മൊത്തം ജപ്പാന്‍ യാത്രയ്‌ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്‌ അസിന്റെയും കൂട്ടരുടെയും ജപ്പാന്‍ യാത്ര അടുത്തൊന്നും നടക്കില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ലോകമൊട്ടാകെ പടര്‍ന്നുപിടിച്ച പന്നിപ്പനിയാണ്‌ അസിനും കൂട്ടര്‍ക്കും യാത്രമുടക്കിയത്‌. ജപ്പാന്‍ യാത്ര തടസ്സപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയിലെ ചിത്രീകരണം മുഴുവനാക്കാനാണ്‌ സംവിധായകന്‍ ഭരത്‌ബാലയുടെ തീരുമാനം.

എന്തായാലും അസിന്റെ യാത്ര മുടങ്ങിയതില്‍ ഒരാള്‍ സന്തോഷവാനാണ്‌. വേറാരുമല്ല താരത്തിന്റെ പിതാവ്‌ ജോസഫ്‌ തന്നെയാണ്‌ ആള്‍. അസിന്‍ ഈ സമയത്ത്‌ ജപ്പാനിലേക്ക്‌ പോകുന്നതില്‍ ജോസഫ്‌ നേരത്തെ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.

കമല്‍ഹാസനും ജാപ്പനീസ്‌ നടന്‍ തടനോബു അസാനോയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ കേമിയായ ഒരു രാജകുമാരിയുടെ വേഷത്തിലാണ്‌ അസിന്‍ അഭിനയിക്കുന്നത്‌. വാള്‍ട്ട്‌ ഡിസ്‌നി നിര്‍മ്മിയ്‌ക്കുന്ന ഈ ബിഗ്‌ ബജറ്റ്‌ സിനിമയുടെ ഷൂട്ടിങ്‌ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവും. 2010ന്റെ തുടക്കത്തില്‍ ചിത്രം തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ പദ്ധതിയിട്ടിരിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam