»   » ഇനി പുകവലിക്കാം... സിനിമയില്‍

ഇനി പുകവലിക്കാം... സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam
Smoking
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഇനി നായകനും വില്ലനും ധൈര്യമായി ഡയലോഗ്‌ കാച്ചാം.

ദില്ലി ഹൈക്കോടതിയാണ്‌ വെള്ളിത്തിരയിലെ പുകവലി തുടരാന്‍ ലൈസന്‍സ്‌ നല്‌കിയിരിക്കുന്നത്‌. 2006 ഒക്‌ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ്‌ കോടതി തള്ളിക്കളഞ്ഞിരിയ്‌ക്കുന്നത്‌.

പുകവലി ദൃശ്യങ്ങള്‍ പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്നുവെന്ന്‌ കാണിച്ചായിരുന്നു നിരോധനം.

സംവിധായകരുടെ അഭിപ്രായ പ്രകടനത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്‌ വിലക്കെന്ന്‌ ഉത്തരവ്‌ പുറപ്പെടുവിച്ച്‌ കൊണ്ട്‌ കോടതി അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രശസ്‌ത ബോളിവുഡ്‌ സംവിധായകന്‍ മഹേഷ്‌ ഭട്ടാണ്‌ പരാതിയുമായി കോടതിയിലെത്തിയത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam