»   » ക്രിക്കറ്റിന്റെ സ്വപ്‌ന ഭൂമിയിലേക്ക് മോഹന്‍ലാല്‍

ക്രിക്കറ്റിന്റെ സ്വപ്‌ന ഭൂമിയിലേക്ക് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വപ്‌നഭൂമിയായി വിശേഷിപ്പിയ്ക്കപ്പെടുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലേക്ക് മോഹന്‍ലാലും സംഘവും. ലാല്‍ നയിക്കുന്ന മലയാളത്തിന്റെ സെലിബ്രറ്റി ക്രിക്കറ്റ് ടീമാണ് ഈഡനിലെ പുല്‍ക്കൊടികളെ ത്രസിപ്പിയ്ക്കാനൊരുങ്ങുന്നത്.

ഫെബ്രുവരി അഞ്ചിന് കര്‍ണാടക ബുള്‍ഡോസേഴ്‌സുമായാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഈഡനിലെ മത്സരം. പണംവാരിക്കൡയായി മാറിയ ഐപിഎല്ലിന്റെ പിന്‍തുടര്‍ച്ചയായി ഒരുങ്ങുന്ന രാജ്യത്തെ താര ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്റെ വിശദമായ ഷെഡ്യൂള്‍ തയാറായിക്കഴിഞ്ഞു.

ഋത്വിക്ക് റോഷന്‍ സുനില്‍ഷെട്ടി തുടങ്ങിയവരുള്‍പ്പെട്ട താര നിബിഡമായ മുംബൈ ഹീറോസുമായി ജനുവരി 22നു കേരളം കൊച്ചിയില്‍ കളിക്കും. അല്ലു അര്‍ജ്ജുന്‍, നാഗാര്‍ജുന തുടങ്ങിയവര്‍ അണിനിരക്കുന്ന തെലുങ്ക് വാരിയേഴ്‌സുമായി 21ന് ഹൈദരാബാദിലാണ് ആദ്യ മത്സരം. 28ന് ചെന്നൈയില്‍ സൂര്യ നയിക്കുന്ന ചെന്നൈ റൈനോസുമായും ഫെബ്രുവരി നാലിനു ഹൈദരാബാദില്‍ ബംഗാള്‍ ടൈഗേഴ്‌സുമായും കേരളം കളിക്കും. ഫെബ്രുവരി 11, 12 തീയതികളിലായി രണ്ടു സെമിഫൈനല്‍ മല്‍സരങ്ങള്‍ ഹൈദരാബാദിലും ഫൈനല്‍ 13നു ചെന്നൈയിലും നടക്കും.

കേരളത്തിന്റെ ഫൈനല്‍ ഇലവന്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്യാംപിലുള്ളവരുടെ പരിശീലനം മുറയ്ക്ക് പുരോഗമിയ്ക്കുകയാണ്.

English summary
The second edition of Celebrity Cricket League (CCL) is going to be bigger and more extravagant.Two new teams 'Kerala Strikers', owned by director Priyadarshan and 'Bengal Tigers' owned by producer Boney Kapoor and his wife Sridevi along with Sahara group will be part of CCL season 2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam