»   » കെമിസ്‌ട്രിയിലെ കൂട്ട ആത്മഹത്യ

കെമിസ്‌ട്രിയിലെ കൂട്ട ആത്മഹത്യ

Subscribe to Filmibeat Malayalam
Saranya Mohan
വേറിട്ടൊരു ഒരു പ്രമേയവുമായി വിജതമ്പി സംവിധാനം ചെയ്യുന്ന കെമിസ്‌ട്രിയുടെ ചിത്രീകരണം തുടങ്ങുന്നു. മുകേഷ്‌, വിനീത്‌, ജഗതി ശ്രീകുമാര്‍, ഹരിശ്രീകുമാര്‍ എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്ന ചിത്രത്തിലെ നായികമാര്‍ ശരണ്യാ മോഹനും ശില്‌പാ ബാലയുമാണ്‌.

പ്ലസ്‌ ടു വിദ്യാര്‍ത്ഥിനികളായ അഞ്ച്‌ പെണ്‍കുട്ടികള്‍ തമ്മിലുള്ള സൗഹൃദത്തിലൂടെയാണ്‌ കെമിസ്‌ട്രി കഥ വികസിയ്‌ക്കുന്നത്‌. അടുത്ത ചങ്ങാതിമാരായ അഞ്ച്‌ പേരും നാട്ടിലെ പ്രശസ്‌തമായ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്‌.

അവരില്‍ മൂന്നു പേര്‍ സമൂഹത്തെ ഞെട്ടിച്ച്‌ പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്യുന്നു. ഇവരുടെ മരണം ആ കുട്ടികളുടെ കുടുംബങ്ങളെ മാത്രമല്ല മറ്റനേകം പേരെയാണ്‌ കണ്ണീരിലാഴ്‌ത്തുന്നത്‌. ഈ ആത്മഹത്യയുടെ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ്‌ കെമിസ്‌ട്രിയിലൂടെ വിജി തമ്പി പ്രേക്ഷകരോട്‌ പറയുന്നത്‌.

സിദ്ദിഖ്‌, അശോകന്‍, കെപിഎസി ലളിത, ജഗന്നാഥ വര്‍മ്മ, സബിതാ ബേഠി എന്നിവരും സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നു. എം ജയചന്ദ്രന്‍ സംഗീതം പകരുന്ന നാല്‌ ഗാനങ്ങള്‍ കെമിസ്‌ട്രിയിലുണ്ട്‌. വൈഷ്‌ണവി ക്രിയേഷന്‍സന്റെ ബാനറില്‍ നാഗരാജ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രം ആഗസ്റ്റില്‍ തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ പ്ലാന്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam