»   » സുരാജ്‌ വെഞ്ഞാറമ്മൂട്‌ നായകനാകുന്നു

സുരാജ്‌ വെഞ്ഞാറമ്മൂട്‌ നായകനാകുന്നു

Posted By:
Subscribe to Filmibeat Malayalam
Suraj vengaramoodu
ഹാസ്യ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട്‌ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ സുരാജ്‌ വെഞ്ഞാറമ്മൂട്‌ നായകനാകുന്നു.

നവാഗത സംവിധായകനായ ഷിബു പ്രഭാകര്‍ ഒരുക്കുന്ന ഡ്യൂപ്ലിക്കേറ്റിലൂടെയാണ്‌ സുരാജ്‌ നായക വേഷത്തിലെത്തുന്നത്‌.

ശിവന്‍കുട്ടിയെന്ന കഥാപാത്രത്തെയാണ്‌ സുരാജ്‌ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌, ജീവിയ്‌ക്കാന്‍ പണം കടം മേടിയ്‌ക്കുകയും അത്‌ തിരിച്ചു കൊടുക്കാന്‍ പലിശയ്‌ക്ക്‌ പണം വാങ്ങി കഷ്ടപ്പെടുന്നയാളാണ്‌ ശിവന്‍കുട്ടി. ശിവന്‍കുട്ടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ ഓടിയെത്തുന്നത്‌ ഇളയച്ഛനായ പൈന്റ്‌ സുരയെയാണ്‌.

ലോകത്തിലെ എന്ത്‌ പ്രശ്‌നവും ഒരു പൈന്റില്‍ പരിഹരിയ്‌ക്കാന്‍ കഴിയുമെന്നാണ്‌ സുര വിശ്വസിയ്‌ക്കുന്നത്‌. പൈന്റ്‌ സുരയുടെ സഹായങ്ങള്‍ പാരയായി മാറുമെന്നത്‌ മറ്റൊരു കാര്യം. ഇന്നസെന്റാണ്‌ പൈന്റ്‌ സുരയെ അവതരിപ്പിയ്‌ക്കുന്നത്‌. അമൃത, മൈഥിലി എന്നിവരാണ്‌ ഡ്യൂപ്‌ളിക്കേറ്റില്‍ സുരാജിന്റെ നായികമാര്‍.

അജയ്‌ സെബാസ്റ്റ്യന്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒറ്റപ്പാലത്ത്‌ ആരംഭിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam