»   » കാവലാന്റെ റിലീസിന് സ്റ്റേ

കാവലാന്റെ റിലീസിന് സ്റ്റേ

Posted By:
Subscribe to Filmibeat Malayalam
Kavalan
വിജയ് അസിന്‍ ടീം ഒന്നിയ്ക്കുന്ന കാവലാന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കാവലാന്റെ നിര്‍മാതാവ് റൊമേഷ് ബാബുവിനെതിരെ സിംഗപ്പൂരിലെ തന്ത്ര കമ്പനി പ്രൊപ്പൈറ്റര്‍ ശരവണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

അഞ്ച് കോടി രൂപയ്ക്ക് കാവലാന്റെ ഓവര്‍സീസ് അവകാശം തനിയ്ക്ക് തരാമെന്ന് നിര്‍മാതാവ് വാഗ്ദാനം ചെയ്തിരുന്നതായി ശരവണ്‍ പറയുന്നു. ഇതിന്റെ പേരില്‍ ഒന്നരക്കോടി രൂപയുടെ അഡ്വാന്‍സും നിര്‍മാതാവ് കൈപ്പറ്റി.

എന്നാലിപ്പോള്‍ സിനിമ പാരഡൈസ് എന്ന കമ്പനിയ്ക്ക് കാവലാന്റെ ഓവര്‍സീസ് മറിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ പഴയ കരാര്‍ റദ്ദാക്കുമെന്ന ഭീഷണിയാണ് റൊമേഷിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ശരവണ്‍ ആരോപിയ്ക്കുന്നു

ഹര്‍ജി പരിഗണിച്ച കോടതി കാവലാന്റെ റിലീസ് അടുത്ത ആറാഴ്ചത്തേക്ക് തടയാനും നിര്‍മാതാവിനും നോട്ടീസ് അയക്കാനും ഉത്തരവിടുകയായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന കാവലാന്‍ ക്രിസ്മസിനാണ് റിലീസ് തീരുമാനിച്ചിരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X