»   » വന്‍ പ്രതീക്ഷകളുമായി ഡബിള്‍സ് ഒരുങ്ങുന്നു

വന്‍ പ്രതീക്ഷകളുമായി ഡബിള്‍സ് ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിയെ നായകനാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഡബിള്‍സിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സംവിധായകരായ സിദ്ദിഖ്, റാഫി മെക്കാര്‍ട്ടിന്‍, ഷാഫി തുടങ്ങിയവരുടെ ശിഷ്യനായ സോഹന്‍ ഏറെ പ്രതീക്ഷകളോടെയാണ് മമ്മൂട്ടി ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുന്നത്.

ചിത്രത്തിന്റെ മ്യൂസിക് കമ്പോസിങ് കഴിഞ്ഞയാഴ്ച പൂര്‍ത്തിയായി. സുബ്രഹ്മണ്യപുരത്തിലെ കണ്‍കള്‍ ഇരണ്ടാല്‍ ഒന്ന ഒറ്റ ഗാനത്തിലൂടെ ദക്ഷിണേന്ത്യയുടെ ഹരമായി മാറിയ ജെയിംസ് വസന്താണ് ഡബിള്‍സിന് സംഗീതമൊരുക്കുന്നത്

ഒരു മാസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്നതോടെ ഡബിള്‍സിന്റെ ഷൂട്ടിങ് തുടങ്ങാമെന്നാണ് സോഹന്റെ പ്രതീക്ഷ. മമ്മൂട്ടിയ്‌ക്കൊപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച് നദിയ മൊയ്തു മലയാളത്തിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തുകയെന്ന പ്രത്യേക കൂടി ഈ സിനിമയ്ക്ക് സ്വന്തമാണ്. ഗിരി-ഗൗരി എന്നീ കൂടപ്പിറപ്പുകളുടെ വേഷത്തിലാണ് മമ്മൂട്ടിയും നദിയയും അഭിനയിക്കുന്നത്.

ജയിംസ് വാസന്തന്റെ ആദ്യ മലയാള ചിത്രമാണ് ഡബിള്‍സ്. മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് വസന്ത് പറയുന്നു. സംഗീതസാന്ദ്രമായ അന്തരീഷത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ നാല് ഗാനങ്ങളാണ് ഉള്ളത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് ഗാനരചന.

സച്ചി-സേതു ടീമിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ തപസ്യ എന്ന പുതുമുഖം പ്രധാനവേഷം അവതരിപ്പിയ്ക്കുന്നുണ്ട്. ബിജു മേനോന്‍, അനൂപ് ചന്ദ്രന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും സിനിമയിലുണ്ടാവും.
മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഒത്തുചേരുന്ന ഡബിള്‍സ് ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന പ്രൊജക്ടായി മാറിക്കഴിഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam