»   » പിന്തുണ തേടി ഫെഫ്ക പിണറായിയെ കണ്ടു

പിന്തുണ തേടി ഫെഫ്ക പിണറായിയെ കണ്ടു

Posted By:
Subscribe to Filmibeat Malayalam

സിനിമ ചിത്രീകരണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള മാക്‌ടയുടെ സമരത്തെ നേരിടാനിറങ്ങിയ ഫെഫ്ക നേതൃത്വം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിപിഎം ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്‍ററിലായിരുന്നു ചര്‍ച്ച.

പ്രതിസന്ധി അറിയിക്കുന്നതിന് വേണ്ടിയാണ് പിണറായിയെ കണ്ടതെന്നും ഇത് സംബന്ധിച്ചുള്ള കൂടുതല്‍ കാ‍ര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.

ഇതേ കാര്യവുമായി ബന്ധപ്പെട്ട് ഫെഫ്ക നേതൃത്വം സിപിഐ നേതാക്കളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ചിത്രീകരണം മുടക്കുന്ന രീതയിലുള്ള സമരമുറകള്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉറപ്പ് നല്കയിരുന്നു.

മാക്ടയും സിപിഐയുടെ പോഷക സംഘടനായയ എഐടിയുസിയും തമ്മിലുള്ള അഫിലിയേഷന്‍ മാക്ടയുടെ സംഘടനാകാര്യമാണെന്ന് ഫെഫ്ക നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു നടപടിയ്ക്ക് മുന്പ് മാക്ടയിലെ മുഴുവന്‍ അംഗങ്ങളുടെയും അഭിപ്രായം ആരായേണ്ടത് ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മാക്‌ട ഫെഡറേഷന്‍റെ കീഴിലുള്ള 19 യൂണിയനുകള്‍ എഐടിയുസിയുമായി അഫിലിയേറ്റ്‌ ചെയ്‌തുകൊണ്ടുള്ള കണ്‍വന്‍ഷന്‍ മേയ്‌ ഒമ്പതിനു കൊച്ചിയില്‍ നടക്കുമെന്ന് കഴിഞ്ഞ ദിവസം മാക്‌ട അറിയിച്ചിരുന്നു. അത് വരെ സമരം നിര്‍ത്തിവെയ്ക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam