»   » എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ക്യാന്പയിനുമായി ഫെഫ്ക്ക

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ക്യാന്പയിനുമായി ഫെഫ്ക്ക

Posted By:
Subscribe to Filmibeat Malayalam
Ban Endosulfan
കേരളത്തില്‍ അലയടിയ്ക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രചാരണത്തില്‍ മലയാള സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയും ചേരുന്നു. എന്‍ഡോസള്‍ഫാനെതിരെയുള്ള പോരാട്ടം കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെഫ്ക്ക പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്.

താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പ്രചാരണപരിപാടികളാണ് സംഘടന ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. ഇതുപ്രകാരം പ്രമുഖരായ നടീനടന്‍മാരുടെയെല്ലാം എന്‍ഡോസള്‍ഫാന്‍ ക്യാമ്പയിനില്‍ പങ്കെടുപ്പിയ്ക്കും.
പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സന്ദേശമുള്ള വീഡിയോ പുറത്തിറക്കാനും ഫെഫ്ക്ക തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ ദുരിതബാധിതരുള്ള കാസര്‍കോട് സ്വദേശിനിയാ കാവ്യ മാധവനും വീഡിയോ ക്യാപയനില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവഴിയുള്ള പ്രചാരണം സമരത്തിന് ഊര്‍ജ്ജം പകരുമെന്ന് ഫെഫ്ക്കയുടെ ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതിന് പുറമെ സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ നടക്കുന്ന ഏപ്രില്‍ 25ന് സിനിമാപ്രവര്‍ത്തകരെല്ലാം പ്രത്യേക ബാഡ്ജ് അണിഞ്ഞായിരിക്കും ഷൂട്ടിങില്‍ പങ്കെടുക്കുക. അന്നേ ദിവസം എല്ലാ ലൊക്കേഷനിലും ഷൂട്ടിങ് 10 മിനിറ്റ് നിര്‍ത്തിവെയ്ക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നാണ് കേരളത്തിലെ രാഷ്ട്രീയ സംഘടനകളെല്ലാം ആവശ്യപ്പെടുന്നത്.

English summary
Fefka and Malayalam cine actors Protesting against Endosulfan usage in India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam