സിനിമാ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കും: ഫിലിം ചേംബര്‍

ദിവസ വേതന തൊഴിലാളികളുടെ രാത്രിബത്ത കൂട്ടണമെന്ന പെഫ്ക്കയുടെ നിര്‍ദ്ദേശം ഒരു കാരണവശാലും അംഗീകരിയ്ക്കില്ലെന്നാണ് ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്. ഫെഫ്ക്ക പിന്‍മാറിയില്ലെങ്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാത്രിബത്ത കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിയ്ക്കാത്തതിനെ തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ നടക്കുന്ന മമ്മൂട്ടി ചിത്രമായ ഡബിള്‍സിന്റെ ഷൂട്ടിങ് മുടങ്ങിയിരുന്നു.


Click it and Unblock the Notifications











