twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗായത്രിയെ ഇങ്ങനെ ആക്രമിക്കേണ്ടതുണ്ടോ?

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/news/24-gayathri-stand-jayachandran-shreya-ghoshal-2-aid0166.html">Next »</a></li></ul>

    Gayathri
    അപ്രിയ സത്യങ്ങള്‍ പറയാന്‍ പാടില്ല. നട്ടുച്ചയെ നോക്കി പാതിരാത്രിയെന്ന് പറഞ്ഞ് സമ്മതിച്ചുകൊടുക്കേണ്ടി വരും, പ്രകടനപരമായ ബഹുമാനവും പഞ്ചപുച്ഛമടക്കലും എപ്പോഴും കൂടെവേണം- കഴിവിനപ്പുറം നിലനില്പ്പും അവസരവും വേണമെന്നുള്ളവര്‍ക്ക് മലയാളസിനിമ നല്‍കുന്ന ആപ്തമവാക്യങ്ങളാണ് ഇവ.

    ഇതൊന്നും പക്ഷേ പാവം ഗായത്രിയ്ക്ക് അറിയില്ലേ? അതോ സഹികെട്ടപ്പോള്‍ ഗായത്രി മുന്‍പിന്‍ നോക്കാതെ പറഞ്ഞുപോയതാണോ? എന്തായാലും ശ്രേയ ഘോഷാലിനെക്കുറിച്ച് ഗായത്രി പറഞ്ഞത് മലയാളസിനിമയില്‍ പലര്‍ക്കും ഒട്ടും പിടിച്ചിട്ടില്ല. പ്രത്യേകിച്ചും ഏറ്റവും തിരക്കേറിയ സംഗീതസംവിധായകന്‍ എം ജയചന്ദ്രന്.

    അദ്ദേഹം ഗായത്രി യെ നല്ല ആഴത്തില്‍ തന്നെ കൊച്ചാക്കുകയും ചെയ്തിരിക്കുന്നു. ഗായത്രിയെ പോലുള്ള ഒരു ഗായികയുടെ സങ്കടം വാക്കുകളായ് പുറത്തുവന്നത് ശ്രേയാഘോഷാലിനെ മോശക്കാരിയാക്കാനോ, അവര്‍ക്ക് നിരന്തരമായ് അവസരങ്ങള്‍ കൊടുക്കുന്ന സംഗീതസംവിധായകരെ ചെറുതാക്കാനോ ഒന്നും ആയിരുന്നില്ല.

    അത് ആ അര്‍ത്ഥത്തില്‍ തന്നെ ജയചന്ദ്രനും ഉള്‍ക്കൊള്ളേണ്ടിയിരുന്നു. ഒരുപക്ഷേ മലയാളത്തിലെ മുന്‍ നിര ഗായികമാരുടെ പ്രാതിനിധ്യത്തിന്റെ ശബ്ദം മാത്രമേ ഗായത്രിയുടെ പ്രകടനത്തിലുള്ളു. മുഖ്യധാര പാട്ടുകാരൊന്നും അവര്‍ക്ക് പിന്തുണയായ് എത്തിയതുമില്ല.

    അവസരവും നിലനില്‍പ്പും തന്നെയാണല്ലോ എല്ലാവര്‍ക്കും മുഖ്യം. വെറുതെ കമന്റുപറഞ്ഞ് വല്ലപ്പോഴും ഒരു പാട്ടു കിട്ടുന്നത് ഒഴിവാക്കണോ അവരേയും കുറ്റം പറയാനൊക്കില്ല. ചിത്രയ്ക്കും സുജാതയ്ക്കും ശേഷം മലയാളത്തിനുകിട്ടിയ ജീനിയസ്സാണ് ശ്രേയാഘോഷാലെന്ന് ജയചന്ദ്രനെ പോലൊരു സംഗീതഞ്ജന്‍ പറഞ്ഞാല്‍ അത് വെറും വാക്കല്ല എന്ന് ഉറപ്പിക്കാം.

    എന്നാല്‍ കഴിവുണ്ടെങ്കില്‍ അന്യഭാഷക്കാരും പാടാന്‍ വിളിക്കുമെന്ന ജയചന്ദ്രന്റെ വര്‍ത്തമാനം ഒരുതരം വണ്‍വേ ട്രാഫിക്കാണ്. മലയാളിയുടെ സ്ഥായിയായ സ്വഭാവം നെറ്റിയിലൊട്ടിച്ചുവെച്ചപോലെയായിപ്പോയി അത്.

    അടുത്തപേജില്‍

    പറയാന്‍ നമ്മള്‍ക്കൊരു പ്രിയനല്ലേയുള്ളു?പറയാന്‍ നമ്മള്‍ക്കൊരു പ്രിയനല്ലേയുള്ളു?

    <ul id="pagination-digg"><li class="next"><a href="/news/24-gayathri-stand-jayachandran-shreya-ghoshal-2-aid0166.html">Next »</a></li></ul>

    English summary
    Is singer Gayathri deserved this much of criticism over her command on non Malayali singers? Misic director M Jayachandran could have took a fare stand on this issue.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X