twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉത്സവമായി ഇന്ത്യന്‍ റുപ്പി ഓഡിയോ ലോഞ്ച്

    By Ravi Nath
    |

    Indian Rupee
    രഞ്ജിത്ത്-പൃഥ്വിരാജ് ചിത്രം ഇന്ത്യന്‍ റുപ്പിയുടെ ഓഡിയോ പ്രകാശനം നടന്നു. വയനാട്ടില്‍ ആരാധകര്‍ക്ക് ഏറെ കൗതുകം നല്‍കിക്കൊണ്ടാണ് ഓഡിയോ പ്രകാശനച്ചടങ്ങ് നടന്നത്.

    വയനാട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളൊന്നും അധികം നടക്കാറില്ല. ശ്രേയാംസ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടന്നത്.

    പുളിയാര്‍ മല കൃഷ്ണഗൗഡഹാളില്‍ നിറഞ്ഞു കവിഞ്ഞ സദസ്സില്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി വേണുഗോപാലാണ് ഓഡിയോ പ്രകാശനം നിര്‍വ്വഹിച്ചത്.

    രഞ്ജിത്, നിര്‍മ്മാതാവ് ഷാജി നടേശന്‍, പൃഥ്വിരാജ് , ഭാര്യ സുപ്രിയ, റിമ കല്ലിങ്കല്‍, ക്യാമറമാന്‍ എസ്.കുമാര്‍, സംഗീതസംവിധായകന്‍ ഷഹബാസ് അമന്‍, ഗാനങ്ങളെഴുതിയ വി.ആര്‍.സന്തോഷ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    മുല്ലനേഴിയും, വി.ആര്‍.സന്തോഷുമാണ് ഗാനങ്ങളെഴുതിയത്. അന്തിമാനചെമ്പടയില്‍, ഈപുഴയും സന്ധ്യകളും, പോകുകയായി വിരുന്നുകാരി,എന്നീ ഗാനങ്ങള്‍ സ്‌റേജില്‍ അവതരിപ്പിക്കപ്പെട്ടു.

    ജോണ്‍സണ്‍ മാഷുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങ് തുടങ്ങിയത്. വേണുഗോപാല്‍, നിഷാദ്, സിന്ധു പ്രേംകുമാര്‍ എന്നിവര്‍ ജോണ്‍സണ്‍ന്റെ ഗാനങ്ങള്‍ ആലപിച്ചു.

    English summary
    The audio release of the film Indian Rupee' directed by Renjith was held here as a grand function. Union minister KC Venugopal released the audio by singing a song from the movie Ee Puzhayum Sandhyakalum' at the function held in Puliyarmala Krishna Gowdar hall.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X