ടൈഗര്‍ ഷ്‌റോഫിനായി അമീര്‍ഖാനും

അമീറും ഞാനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. മഹാബലേശ്വരില്‍ ഒരു ഷൂട്ടിങിനിടെ അമീറുമായി സംസാരിച്ചിരുന്നു. ടൈഗറിന്റെ കടന്നുവരവ് അമീര്‍ ഖാനൊപ്പമാവുന്നത് അഭിമാനകരമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല- ജാക്കി ഷ്‌റോഫ് അറിയിച്ചു.
അമീര്‍ ഭാഗ്യമുള്ള ഒരു നിര്‍മ്മാതാവ് മാത്രമല്ല നല്ലൊരു നടനും മനുഷ്യസ്‌നേഹിയും കൂടിയാണ്. സുഭാഷ്ജിയും താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ഹിറ്റ് സിനിമാസംവിധായകനായ സുഭാഷിനോടൊപ്പമുള്ള തുടക്കവും മോശമാവില്ല. എന്തായാലും ടൈഗറിന് എന്നെ പോലെയാകേണ്ടി വരില്ല. ബോളിവുഡിലേക്ക് കടന്നു വരുമ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ ആരുമുണ്ടായിരുന്നില്ല. പക്ഷ, ടൈഗറിനു വഴികാട്ടിയാവാന്‍ എനിക്കാവും. സുഭാഷ്ജിയാണ് എന്റെ കരിയര്‍ മാറ്റി മറിച്ചത്.
ചെറിയ ചെറിയ വേഷങ്ങളുമായി ബോളിവുഡില്‍ ചുറ്റിപ്പറ്റി നടന്നിരുന്ന ജാക്കിയെ സുഭാഷ് ഗായ് ഹീറോയിലൂടെ സൂപ്പര്‍സ്റ്റാറാക്കുകയായിരുന്നു.


Click it and Unblock the Notifications











