»   » വോട്ടുതേടി ജഗദീഷ് വരുന്നു

വോട്ടുതേടി ജഗദീഷ് വരുന്നു

Posted By:
Subscribe to Filmibeat Malayalam
വേനലിനൊപ്പം തിളച്ചുമറിയുന്ന കേരളത്തിലെ പ്രചാരണച്ചൂടിലേക്ക് നടന്‍ ജഗദീഷും. ഏപ്രില്‍ 13ന് നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ചാണ്് ജഗദീഷ് വരുന്നത്. ജഗദീഷ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിയ്ക്കുന്നത്.


140 മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തുക അസാധ്യമാണ്. എന്നാല്‍ തന്റെ ചിത്രങ്ങളും ശബ്ദവും പ്രചാരണത്തിനായി ഉപയോഗിച്ചാല്‍ എല്ലായിടത്തും തന്റെ സാന്നിധ്യമുറപ്പാക്കാം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സമയം നീക്കിവെയ്ക്കുമെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമാണെങ്കില്‍ അഭിനയത്തിന് അവധി നല്‍കാന്‍ തയ്യാറാണ്.

വിദ്യാഭ്യാസ കാലത്ത് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജഗദീഷ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി മോഹികള്‍ ഏറെയുള്ള പാര്‍ട്ടിയില്‍ അതത്ര എളുപ്പമല്ലെന്ന കാര്യവും ജഗദീഷിന് ബോധ്യമുണ്ട്.

കോളെജ് വിദ്യാഭ്യാസകാലത്ത് കെഎസ് യു പ്രവര്‍ത്തകനായിരുന്ന ജഗദീഷ് സംഘടനയുടെ ലേബലില്‍ മത്സരിച്ചപ്പോഴെല്ലാം ജയിച്ചിട്ടുണ്ട്. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കാനാണ് താന്‍ താത്പര്യപ്പെടുന്നത്. സ്ഥാനമാനങ്ങള്‍ക്കൊന്നു ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നില്ല. അതേ സമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്നും ഒരു കാലത്ത് കോളെജ് ലക്ചറായിരുന്ന ജഗദീഷ് വ്യക്തമാക്കി.

1984ല്‍ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമയിലെത്തിയ ജഗദീഷ് നാല്‍പതോളം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ചെറുതുംവലുതുമായി മൂന്നുറിലധികം സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു.

സിനിമാക്കാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ എന്നും അപ്രിയം പ്രകടിപ്പിച്ചിട്ടുള്ള ജഗദീഷിന്റെ രാഷ്ട്രീയപ്രവേശനത്തെ എങ്ങനെ സ്വീകരിയ്ക്കും? കാത്തിരുന്ന് കാണുക തന്നെ...

English summary
Ace Malayalam comedian and character artiste Jagadish will campaign for the Congress-led United Democratic Front (UDF) candidates in the April 13 assembly polls in Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam