twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദിന് രക്ഷ വടക്കോട്ട് 24 കാതം പോകുക തന്നെ

    By Aswathi
    |

    തുടരെ തുടരെയുള്ള തോല്‍വിക്ക് ശേഷം വീണ്ടും ഫഹദ് വിജയ്ച്ചു. തോല്‍വിയില്‍ നിന്നാണ് നല്ല പാഠങ്ങള്‍ പഠിക്കുന്നതെന്ന് ഫഹദ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ചിത്രമായ കൈയ്യെത്തു ദുരത്ത് എട്ട് നിലയില്‍ പൊട്ടി വീണപ്പോള്‍, അഭിനയത്തെ കുറിച്ച് ഒന്നു അറിയാതെ ചെയ്ത സിനിമയെന്ന് ഫഹദിന് ന്യായീകരണമുണ്ടെങ്കിലും പൊട്ടിയത് പൊട്ടിയത് തന്നെ. പിന്നീട് തിരിച്ചു വരവ് സിനമയ്ക്ക് പുതിയ മാനം നല്‍കികൊണ്ടായിരുന്നു. ആദ്യമഭിനയിച്ച രണ്ടുമൂന്ന് സിനിമകള്‍ കൊണ്ട് തന്നെ ഫഹദ് പഴയ ജാതകം തിരുത്തി കുറിച്ചു.

    ചാപ്പാകുരിശും 22 ഫീമെയില്‍ കോട്ടയവും ഡയമഡ് നെക്ലൈസും ആമേനിന്റെയും വിജയം ആഘോഷിച്ച ഫഹദിന് നെത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രം മുതല്‍ കഷ്ടകാലമായിരുന്നു. അടുത്തിടെ ഇറങ്ങിയ ഒളിപ്പോരും ഡി കമ്പനിയും ആര്‍ട്ടിസ്റ്റുമെല്ലാം പൊട്ടി. പക്ഷേ നോര്‍ത്ത് 24 കാതത്തിലൂടെ ആ വീഴ്ചയെ ഫഹദ് അതിജീവിക്കാനുള്ള ശ്രമത്തിലാണ്.

    ആരോടും, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് അധികം മിണ്ടാനോ ഇടപഴകാനോ നില്‍ക്കാതെ, സ്വയം സൃഷ്ടിച്ച വൃത്തിയുടെ ലോകത്ത് ജീവിക്കുന്ന ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ വൃത്തിയുടെ സിമ്പലായി എപ്പോഴും ഒരു ടിഷ്യുപേപ്പറുണ്ടാകും കൈയില്‍. ഈ ഹരികൃഷ്ണന്റെ ജീവിതത്തെ ഒരു ഹര്‍ത്താലും കുറച്ചാളുകളും ചേര്‍ന്ന് മാറ്റുന്നതിലൂടെയാണ് സിനിമ അവസാനിക്കുന്നത്.

    ആമേനിലെ ഫഹദിന്റെ നായികയായ സ്വാതി റെഡ്ഡി തന്നെയാണ് ഈ ചിത്രത്തിലെയും നായിക. നെടുമുടി വേണുവാണ് മറ്റൊരു പ്രധാനകഥാപാത്രം. ടാ തടിയനിലൂടെ പ്രേക്ഷകര്‍ക്ക് സ്വന്തമായ ശ്രീനാഥാണ് ചിത്രത്തില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്നത്. നോര്‍ത്ത് 24 കാതം ഒരു സംഭവമല്ലായിരിക്കാം. പക്ഷേ, അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍ വച്ച് വിലിയിരുത്തുമ്പോള്‍ ഒട്ടും മോശമല്ലെന്നു മാത്രമല്ല, അവിടെ നല്ല ചിത്രമെന്ന ലേബലണിയുകയുമാകാം.

    ഫഹദ്

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    അടിത്തിടെ ഇറങ്ങിയ ഫഹദിന്റെ ഒളിപ്പോര്, ഡി കമ്പനി, ആര്‍ട്ടിസ്റ്റ് എന്നിവയില്‍ നിന്നൊരാശ്വാസമാണ് നോര്‍ത്ത് 24 കാതം

    ഹരികൃഷ്ണന്‍

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രമാറാണ് ഫഹദ് ജീവന്‍ കൊടുത്ത ഹരികൃഷ്ണന്‍ എന്ന കഥാപാത്രം. സ്വയം സൃഷ്ടിച്ച വൃത്തിയുടെ ലോകത്ത് ഒതുങ്ങികൂടുന്നയാള്‍. ഇയാളിലൂടെയാണ് കഥ പുരേഗമിക്കുന്നത്.

    ആകര്‍ഷണം

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    സിനിമയിലെ പ്രധാന ആകര്‍ഷണം എന്താണെന്ന് ചോദിക്കുമ്പോള്‍ യാതൊരു സങ്കോചവുമില്ലാതെ പറയാം ഫഹദ് ഹാസിലിന്റെ അസാധ്യ പ്രകടനം തന്നെയാണെന്ന്

    സ്വാതി റെഡ്ഡി

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    ആമേനിന്‍ ഫഹദിന്റെ നായികയാണ് സ്വാതി. നോര്‍ത്ത് 24 കാതത്തിലും സ്വാതിയുടെ കഥാപാത്രത്തെ മികച്ചതാക്കാന്‍ താരത്തിന് കഴിഞ്ഞു.

    നെടുമുടി വേണു

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    മരിക്കാന്‍ കിടക്കുന്ന ഭാര്യയെ കാണാന്‍ പോകുന്ന വൃദ്ധനാണ് കഥയില്‍ നെടുമുടി. പക്ഷേ അദ്ദേഹത്തില്‍ അത് ഒരു വിനോദയാത്രയുടെ ലാഘവമെഉണ്ടാക്കുന്നുള്ളു എന്നത് ഒരു കല്ലുകടിയായി തോന്നാമെങ്കിലും ലോകത്ത് ഇങ്ങനെയും ചിലരുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ആ കല്ലുകടി മാറിക്കൊള്ളും.

    ശ്രീനാഥ് ഭാസി

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    ടാ തടിയ, ഹണീബി എന്നി ചിത്രങ്ങളിലൂടെ ശ്രീനാഥും മലയാളി പ്രക്ഷേകരുടെ പ്രിയ്യപ്പെട്ടവനായി. ഇനിയക്കൂട്ടത്തില്‍ നോര്‍ത്ത് 24 കാതം എന്ന് കൂടെ ചേര്‍ക്കാം

    ഫഹദിന്റെ അനുജന്‍

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ അനുജന്റെ വേഷത്തിലാണ് ശ്രീനാഥ് എത്തുന്നത്. കഥയിലെ നര്‍മത്തിന് ചുക്കാന്‍ പിടിക്കുന്നതും ശ്രീനാഥ് തന്നെ.

    സംവിധാനം

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    കഥയ്ക്ക തിരക്കഥയെഴുതി സംവിധാനം ചെയ്തത് അനില്‍ രാധാകൃഷ്ണ മേനോനാണ്.

    സംവിധാനതികവ്

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    സംവിധായകന്റെ ഇടപെടല്‍ ചിത്രത്തില്‍ പ്രകടമാണ്. ചെറുതും വലുതുമായ കഥാപാത്രങ്ങളുടെ സൃഷ്ടിയും അവതരണത്തിലും അത് ശ്രദ്ധേയവും

    നിര്‍മ്മാണം

    വടക്കോട്ട് 24 കാതം പോയാല്‍ ഫഹദ് രക്ഷപ്പെടും

    ഇ 4 എന്റര്‍റ്റൈസ്‌മെന്റിന്റെ ബാനറില്‍ സി.വി സാരത്ഥിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    English summary
    Fahad Fazil, whose previous movies Olipporu and D Company were failure, is all back with the consecutive success of his two movies Artist and North 24 Kaatham.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X