»   » കമല്‍ നായകന്‍; പക്ഷേ അഭിനയിക്കുന്നില്ല

കമല്‍ നായകന്‍; പക്ഷേ അഭിനയിക്കുന്നില്ല

Posted By:
Subscribe to Filmibeat Malayalam
Kamalhassan
ഒടുവില്‍ കമല്‍ഹാസന്‍ നായകനായെത്തുന്ന ഒരു മലയാള സിനിമ ഒരുങ്ങുന്നു. ചിത്രത്തില്‍ കമല്‍ അഭിനയിക്കുന്നില്ലെങ്കിലും സിനിമയലെ പ്രധാന കഥാപാത്രം ഉലകനായകന്‍ തന്നെയാണ്‌.

കമലിന്റെ കടുത്ത ആരാധികമാരായ പെണ്‍കുട്ടികളുടെ കഥ പറയുന്ന ലക്കി ബോയ്‌സിലാണ്‌ കമല്‍ അഭിനയിക്കാതെ കഥാപാത്രമായെത്തുന്നത്‌. ചിത്രത്തില്‍ ഏതാണ്ട്‌ മുഴുവനായും സൂപ്പര്‍ താരത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്‌.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായാ ശ്യാമാണ്‌ ലക്കി ബോയ്‌സിന്റെ സംവിധായകന്‍. ശ്രുതി ലക്ഷ്‌മി നായികയായെത്തുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്‌. രംഭ, സുകന്യ, ലക്ഷണ, ക്യാപ്‌റ്റന്‍ രാജു, റിയാസ്‌ ഖാന്‍, സലീം കുമാര്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. സിഎ ഷാ കഥയും തിരക്കഥയും ഒരുക്കുന്ന ലക്കി ബോയ്‌സ്‌ സിനിമാ ടുഡെയുടെ ബാനറില്‍ സലീമാണ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam