»   » ചാക്കോച്ചന് ഹാഫ് സെഞ്ച്വറി

ചാക്കോച്ചന് ഹാഫ് സെഞ്ച്വറി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/24-kunchacko-boban-completing-50-films-2-aid0166.html">Next »</a></li></ul>
Kunchacko Boban
മലയാളസിനിമ കളിമുറ്റമാക്കി വളര്‍ന്നുവച്ച കുഞ്ചാക്കോ ബോബന്‍ അഭിനയത്തില്‍ അര്‍ധശതകം തികയ്ക്കുന്നു. ഈ നേട്ടത്തിലേയ്‌ക്കെത്താന്‍ ചാക്കോച്ചന്‍ കാലം കുറച്ചേറെ എടുത്തെങ്കിലും ഇപ്പോള്‍ അടുത്തകാലത്തായി ചെയ്ത കഥാപാത്രങ്ങള്‍ നോക്കിയാല്‍ ചാക്കോച്ചന്റെ കരിയര്‍ഗ്രാഫ് പതിയെ വളര്‍ച്ചയിലേയ്‌ക്കെത്തിയ കാഴ്ചയാണ് കാണാന്‍ കഴിയുക.

ചാക്കോച്ചന്റെ കരിയറില്‍ ഹിറ്റുകള്‍ കുറെ കൂട്ടിനുണ്ട് .പ്രായത്തിന് ഇടപെടാന്‍ അവസരം കൊടുക്കാത്ത ശരീമുണ്ടായിട്ടും സിനിമയുടെ തറവാട്ടിലെ കുട്ടിയെന്ന പിരഗണനയുണ്ടായിട്ടും ഒരു രണ്ടാം വരവാണ് ചാക്കോച്ചനെ അഭിനയമാണ് എന്റെ മേഖല എന്ന തീരുമാനത്തിലേക്ക് നയിച്ചത്.

ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായ് ക്യാമറയ്ക്ക് മുമ്പിലെത്തിയ ചാക്കോച്ചനെ ആരും ഓര്‍മ്മിക്കുന്നുണ്ടാവില്ല. വര്‍ഷങ്ങള്‍ പിന്നിട്ട് അനിയത്തി പ്രാവില്‍ സുധിയായ് വീണ്ടും. സുധിയെ ആരുംമറക്കാനുമിടയില്ല. സിനിമയേയും താരങ്ങളേയും ആ ചുറ്റുപാടുകളും ഏറെ കണ്ടു വളര്‍ന്നതുകൊണ്ടുതന്നെ വെള്ളിവെളിച്ചത്തിന്റെ ഭ്രമങ്ങളൊന്നും ചാക്കോച്ചനെ ബാധിച്ചില്ല.

തന്നെതേടി വന്ന കഥാപാത്രങ്ങളെ നോക്കിയും കണ്ടും സ്വീകരിച്ചു. നായക വേഷത്തിനപ്പുറം ശ്രദ്ധേയമായ വേഷങ്ങളും ചാക്കോച്ചന്‍ ഇഷ്ടപ്പെട്ടു. നക്ഷത്രതാരാട്ട്, മയില്‍പീലിക്കാവ്, പിന്നീട് നിറം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം എല്ലാറ്റിലും പ്രതിഭ തെളിയിക്കാന്‍ ചാക്കോച്ചന് കഴിഞ്ഞിരുന്നു.

പതിയെ മലയാള സിനിമയില്‍ പുതിയ ചെറുപ്പക്കാര്‍ വന്നു തുടങ്ങി ചിലര്‍ പെട്ടെന്ന് മുഖ്യധാര യിലേക്ക് വളര്‍ന്നു. തിരക്കുകളില്ലാതെ ബിസിനസ്സുകാര്യങ്ങളും മറ്റുമായി കുറച്ചുകാലം ചാക്കോച്ചനെ കാണാനേയില്ലായിരുന്നു.

അടുത്ത പേജില്‍
ചാക്കോച്ചന്റെ തിരിച്ചുവരവ്

<ul id="pagination-digg"><li class="next"><a href="/news/24-kunchacko-boban-completing-50-films-2-aid0166.html">Next »</a></li></ul>
English summary
Young actor Kunchacko Boban completing 50 films in Mayalalam Cinema. His new movie like Seniors is still a hit in theaters. He got the chance to work with all leading directors of Malayalam film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam