»   » ലോഹിയുടെ ഭീഷ്‌മര്‍ക്ക്‌ പുതുജന്മം

ലോഹിയുടെ ഭീഷ്‌മര്‍ക്ക്‌ പുതുജന്മം

Subscribe to Filmibeat Malayalam
Lohitha Das
അന്തരിച്ച പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്‌ അവസാനമായി രചന നിര്‍വഹിച്ച ഭീഷ്‌മര്‍ വെള്ളിത്തിരയിലേക്ക്‌. മോഹന്‍ലാലിനെ നായകനാക്കി ലോഹി തന്നെ സംവിധാനം ചെയ്യാനിരുന്ന ഭീഷ്‌മര്‍ നിര്‍മ്മിയ്‌ക്കാന്‍ ജോണി സാഗരികയാണ്‌ മുന്നോട്ട്‌ വന്നിരിയ്‌ക്കുന്നത്‌.

ലോഹിയുടെ അടുത്ത സുഹൃത്തുക്കള്‍ ആരെങ്കിലും ചിത്രം സംവിധാനം ചെയ്യുമെന്നാണ്‌ കരുതപ്പെടുന്നത്‌. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്‌തതിന്‌ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ലഭ്യമായ സൂചനകളനുസരിച്ച്‌ 2010ന്റെ ആദ്യമാസങ്ങളില്‍ തന്നെ സിനിമയുടെ ഷൂട്ടിങ്‌ ആംരഭിയ്‌ക്കും.

ഭാഷാ വിദഗ്‌ധനായ ഡോക്ടര്‍ ശിവപ്രസാദ്‌ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ്‌ ലോഹി ഭീഷ്‌മര്‍ എഴുതിയിരിക്കുന്നത്‌. വലിയൊരു ശിഷ്യഗണമുള്ള ശിവപ്രസാദ്‌ പ്രത്യേക സ്വഭാവസവിശേഷതകളുള്ള വ്യക്തിയാണ്‌. പുരാണത്തിലെ ഭീഷ്‌മര്‍ക്കെന്ന പോലെ ഇദ്ദേഹത്തിനും ചില ശപഥങ്ങളുണ്ട്‌.

തനിയ്‌ക്കൊരു ഭാര്യയുണ്ടായാല്‍ അനിയത്തിയുടെ കാര്യങ്ങളില്‍ ശ്രദ്ധ കുറയുമെന്ന ഭയത്താല്‍ വിവാഹത്തിനെക്കുറിച്ചാലോചിയ്‌ക്കാന്‍ പോലും ശിവപ്രസാദ്‌ തയാറായിരുന്നില്ല. ഇങ്ങനെ ഏറെ പ്രത്യേകതകളോടെയാണ്‌ ലോഹി ശിവപ്രസാദ്‌ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിയ്‌ക്കുന്നത്‌.

ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ഉണ്ണികൃഷ്‌നാണ്‌ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നതെന്നറിയുന്നു. മോഹന്‍ലാലിന്റെ ആദ്യകാല നായികമാരിലൊരാളായിരുന്ന മേനകയുടെ മകള്‍ രേവതിയായിരിക്കും ഭീഷ്‌മരിലെ നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam