»   » പ്രേക്ഷക പ്രതികരണം: ലോലിപോപ്പ്‌ ക്ലൈമാക്‌സിന്‌ മാറ്റം

പ്രേക്ഷക പ്രതികരണം: ലോലിപോപ്പ്‌ ക്ലൈമാക്‌സിന്‌ മാറ്റം

Subscribe to Filmibeat Malayalam
Lollipop
പൃഥ്വിരാജ്‌-ഷാഫി കൂട്ടുകെട്ടിലൊരുങ്ങിയ ലോലിപോപ്പിന്റെ ക്ലൈമാക്‌സിന്‌ മാറ്റം. ഡിസംബര്‍ 19ന്‌ചിത്രം തിയറ്ററുകളിലെത്തി ഒരു ദിവസത്തിന്‌ ശേഷമാണ്‌ ക്ലൈമാക്‌സില്‍ മാറ്റി മറിയ്‌ക്കലുകള്‍ ഉണ്ടായിരിക്കുന്നത്‌.

തിയറ്ററുകളിലെ മോശം പ്രേക്ഷക പ്രതികരണമാണ്‌ ഇത്തരമൊരു നീക്കത്തിന്‌ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്‌‌.

പ്രേതമായെത്തുന്ന ജയസൂര്യ ഫ്‌ളാഷ്‌ ബാക്കില്‍ കഥപറയുന്ന രീതിയിലാണ്‌ ലോലിപോപ്പിന്റെ കഥാഗതി മുന്നോട്ട്‌ നീങ്ങിയിരുന്നത്‌. ഇത്‌ പ്രേക്ഷകര്‍ക്ക്‌ തീരെ ദഹിച്ചില്ലെന്ന്‌ മാത്രമല്ല തിയറ്ററുകളില്‍ അവര്‍ പ്രകടിപ്പിയ്‌ക്കുകയും ചെയ്‌തു.

തിയറ്റര്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും സംഭവം പാളിപ്പോയതായി മനസ്സിലാക്കിയ സംവിധായകന്‍ ഷാഫിയും സംഘവും ഡിസംബര്‍ 19ന്‌ വൈകിട്ട്‌ തന്നെ ക്ലൈമാക്‌സില്‍ മാറ്റം വരുത്താന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

മാറ്റിമറിയ്‌ക്കലുകള്‍ നടത്തിയ ചിത്രത്തില്‍ ഫ്‌ളാഷ്‌ ബാക്കിലൂടെ കഥ പറയുന്ന രീതി തന്നെ ഒഴിവാക്കിയിട്ടുണ്ട്‌. ജയസൂര്യയുടെ പ്രേത കഥാപാത്രത്തിനെ ഇല്ലാതാക്കിയെന്ന്‌ മാത്രമല്ല, ജയസൂര്യയില്‍ നിന്നും ജഗതി കഥ കേള്‍ക്കുന്ന രംഗങ്ങളും സിനിമയില്‍ നിന്ന്‌ മുറിച്ചു മാറ്റി.

ഇത്രയൊക്കെ കഴിഞ്ഞിട്ടും ചിത്രത്തിന്‌ തിയറ്ററുകളില്‍ നിന്നും മോശം പ്രതികരണം തന്നെയാണുള്ളത്‌. ക്ലൈമാക്‌സ്‌ ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ മാറ്റം വരുത്തിയതൊന്നും ലോലിപോപ്പിനെ രക്ഷിയ്‌ക്കില്ലെന്നാണ്‌ സൂചന.

ഇതാദ്യമായല്ല മലയാളത്തില്‍  സിനിമ തിയറ്ററുകളിലെത്തിയതിന്‌ ശേഷം ക്ലൈമാക്‌സ്‌ രംഗങ്ങളില്‍ മാറ്റം വരുത്തലുണ്ടാകുന്നത്‌.

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച അഭിനയിച്ച ഹരികൃഷ്‌ണന്‍, കമല്‍-ദിലീപ്‌ കൂട്ടുകെട്ടിലൊരുങ്ങിയ ഗ്രാമഫോണ്‍ എന്നീ ചിത്രങ്ങളിലും ഇത്തരം മാറ്റി മറിയ്‌ക്കലുകള്‍ നടത്തിയിരുന്നു. പ്രേക്ഷക പ്രതികരണങ്ങള്‍ തന്നെയായിരുന്നു അന്നും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്‌.

മധുരം പകരും ലോലിപോപ്പ്

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam