»   » ഗ്യാങ്‌സ്റ്ററുമായി അഹമ്മദ് സിദ്ദിഖ്

ഗ്യാങ്‌സ്റ്ററുമായി അഹമ്മദ് സിദ്ദിഖ്

Posted By:
Subscribe to Filmibeat Malayalam
കെടി മിറാഷിനെ ഓര്‍മ്മയില്ലേ? സാള്‍ട്ട് ആന്റ് പെപ്പറിലെ ബുജി മിറാഷ് തന്നെ. ലേശം വട്ടുള്ള ഈ ബുജി കഥാപാത്രത്തെ തകര്‍പ്പനാക്കിയ അഹമ്മദ് സിദ്ദിഖ് അടുത്ത സിനിമയുടെ പണിപ്പുരയിലാണ്. സ്‌ക്രീനിലില്ല, അണിയറയിലാണ് അഹമ്മദ് ഇത്തവണ തന്റെ വൈഭവം തെളിയിക്കാനൊരുങ്ങുന്നത്.

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ഗ്യാങ്‌സ്റ്ററിന്റെ തിരക്കഥയൊരുക്കിയാണ് അഹമ്മദ് സിദ്ദിഖ് സിനിമയില്‍ സജീവമാകുന്നത്.

പാര്‍ഥന്‍ മോഹനുമായി ചേര്‍ന്ന് രചിയ്ക്കുന്ന ഗ്യാങ്‌സ്റ്ററിന്റെ തിരക്കഥ ജോലികള്‍ അവസാനഘട്ടത്തിലാണ്. തകര്‍പ്പനൊരു തിരക്കഥയായിരിക്കും ഗ്യാങ്സ്റ്ററിന്റേതെന്നും അഹമ്മദ് പറയുന്നു. അക്ബര്‍ അലിഖാന്‍ എന്നൊരു അധോലോക തലവനായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാര്‍ത്ഥിപന്‍, ബാബുരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങള്‍.

എഹെഡ് സിനിമ കമ്പനിയുടെ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ഈ ആക്ഷന്‍ ത്രില്ലറിന്റെ ലൊക്കേഷനുകള്‍ കാസര്‍കോടും മംഗലാപുരവുമാണ്. 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിന്റെ ജോലികള്‍ തീര്‍ത്തതിന് ശേഷം 2012 മെയ് അവസാനത്തോടെ ഗ്യാങ്‌സ്റ്ററിന്റെ ഷൂട്ടിങ് തുടങ്ങാനാണ് ആഷിക് അബു തീരുമാനിച്ചിരിയ്ക്കുന്നത്.

English summary
Ahamed Siddhique, the actor who become popular as the character Mirash in 'Salt N Pepper' is now giving final touches to the scripts of 'The gangster'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam