ആന്റണിയെ കല്യാണം ക്ഷണിക്കാന്‍ മമ്മൂട്ടിയെത്തി

ഇരുപത് മിനിറ്റോളം ആന്റണിയ്‌ക്കൊപ്പം ചെലവിട്ടശേഷമാണ് മമ്മൂട്ടി തിരിച്ചുപോയത്. ആന്റണിയെ കാണാനെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍. ഏതായാലും ദില്ലിയില്‍ വന്നതാണ് അപ്പോള്‍ അദ്ദേഹത്തെയും കാണാമെന്നുവച്ചു. നമ്മുടെ മന്ത്രിയല്ലേ- എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ദി കിങ് ആന്‍ഡ് കമ്മീഷണര്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ദില്ലിയിലെത്തിയതായിരുന്നു മമ്മൂട്ടി. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹത്തിന് ആന്റണിയെ ക്ഷണിച്ചിട്ടാണ് മമ്മൂട്ടി മടങ്ങിയത്. ഡിസംബര്‍ 22നാണ് വിവാഹം.
നേരത്തേ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നില്‍ ആന്റണിയാണെന്നും മറ്റും ആരോപണങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്കുശേഷം മമ്മൂട്ടിയും ആന്റണിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത് ഇതാദ്യമാണ്
mammootty ak antony salman dulquar marriage delhi മമ്മൂട്ടി എകെ ആന്റണി സല്‍മാന്‍ ദുല്‍ക്കര്‍ വിവാഹം ദില്ലി


Click it and Unblock the Notifications