»   » വീരപുത്രന്‍ സംഭവങ്ങള്‍ യഥാര്‍ത്ഥം: ആര്യാടന്‍

വീരപുത്രന്‍ സംഭവങ്ങള്‍ യഥാര്‍ത്ഥം: ആര്യാടന്‍

Posted By:
Subscribe to Filmibeat Malayalam
Veeraputhran
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ പോരാട്ടങ്ങളുടെ കഥ പറഞ്ഞ വീരപുത്രന്‍ സിനിമയെ ന്യായീകരിച്ച് മന്ത്രി ആര്യാന്‍ മുഹമ്മദ് രംഗത്ത്. സിനിമയിലെ സംഭവങ്ങള്‍ തികച്ചും ശരിയാണെന്ന് ആര്യാടന്‍ പറഞ്ഞു.

ഇതില്‍ വിവാദമായ കാര്യങ്ങള്‍ 15വര്‍ഷം മുമ്പ് സാഹിബിന്റെ ജീവചരിത്രമെഴുതിയ എന്‍പി മുഹമ്മദ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. മലപ്പുറത്ത് സംഘടിപ്പിച്ച അബ്ദുറഹ്മാന്‍ സാഹിബ് അനുസ്മരണ യോഗത്തിന്റെ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സിനിമയില്‍ ഭാര്യയുമായുള്ള രംഗം ചിത്രീകരിച്ചത് അധികമയിപോയെന്നാണ് പൊതുവായ അഭിപ്രായം. വര്‍ഗീയതക്കെതിരെ ശക്തമായി പോരാടിയ നേതാവായിരുന്നു സാഹിബെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി.

ചിത്രത്തില്‍ മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് ചതിയിലൂടെ കൊല്ലപ്പെടുകയായിരുന്നുവെന്ന സൂചനകളാണ് വിവാദത്തിന് തിരികൊളുത്തിയത്. ബ്രിട്ടീഷ് അനുകൂലിയും ചേന്ദമംഗലൂരിലെ അധികാരിയുമായിരുന്ന കളത്തിങ്കല്‍ അബ്ദുള്‍ സലാമിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് കുഴഞ്ഞ് വീണ് മരിക്കുന്നത്. അബ്ദുള്‍ സലാമിന്റെ കുടുംബത്തിന് ബ്രിട്ടീഷുകാരുമായുണ്ടായിരുന്ന അടുപ്പം കണക്കിലെടുക്കുമ്പോള്‍ ഒരു കൊലപാതകത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലന്നെ് ചിത്രത്തിന്റെ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു.

വീരപുത്രനില്‍ ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് അധ്യാപകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ രംഗത്തെത്തിയിരുന്നു. സാഹിബിന്റെ സ്വാഭാവികമായ മരണം സിനിമയില്‍ കൊലപാതകമാക്കുകയായിരുന്നുവെന്നാണ് ചേന്ദമംഗലൂര്‍ ആരോപിച്ചത്. ചേന്ദമംഗലൂരിലുള്ള തന്റെ തറവാട്ടില്‍ നിന്നാണ് സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത്. തുടര്‍ന്ന് പൊറ്റശ്ശേരി അങ്ങാടിയിലെത്തിയപ്പോള്‍ കുഴഞ്ഞു വീണു മരിച്ചു. അന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോ എ നാരായണന്‍ നായര്‍ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.സാഹിബിന്റെ മരണം കൊലപാതകമാണെന്ന് പറയുന്നത് തന്റെ തറവാടിനു മാനക്കേടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam