»   » തിരക്കിനോട് ഗുഡ്‌ബൈ, ലാല്‍ സ്‌പെയിനിലേക്ക്

തിരക്കിനോട് ഗുഡ്‌ബൈ, ലാല്‍ സ്‌പെയിനിലേക്ക്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/24-mohanlal-goes-to-spain-2-aid0032.html">Next »</a></li></ul>
Mohanlal
തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകളില്‍ നിന്ന് താത്കാലികമായെങ്കിലും ഗുഡ് ബൈ പറഞ്ഞ് മോഹന്‍ലാല്‍ സ്‌പെയിനിലേക്ക് പറക്കുന്നു. പ്രിയന്‍ ചിത്രമായ ഒരു മരുഭൂമിക്കഥയുടെ എല്ലാ ജോലികളും തീര്‍ത്താണ് സൂപ്പര്‍സ്റ്റാര്‍ കാളപ്പോരിന്റെ നാട്ടിലേക്ക് വിമാനം കയറുന്നത്. ഡിസംബര്‍ 16ന് മരുഭൂമിക്കഥ തിയറ്ററുകളിലെത്തുമ്പോള്‍ ലാല്‍ ഒരു പക്ഷേ യൂറോപ്പിലായിരിക്കും.

നിന്നുതിരിയാന്‍ സമയമില്ലാത്ത സിനിമാജീവിതത്തിനിടയിലും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ലാല്‍ ഒരിയ്ക്കലും മിസ് ചെയ്യാറില്ല. എല്ലാ വര്‍ഷവും ഇത്തരം യാത്രകള്‍ ലാലിന് പതിവുണ്ട്.

തിരക്കിന്റെ ലോകത്തു നിന്നുള്ള വിട്ടുനില്‍ക്കുന്നത് ശരീരവും മനസ്സും ഫ്രെഷാവാന്‍ അദ്ദേഹത്തെ കാര്യമായി സഹായിക്കുന്നു. യാത്രകള്‍ക്ക് ശേഷം എന്നും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താന്‍ നടന് കഴിയാറുണ്ടെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കറിയാം.

ഇതിലും വലിയ കാര്യം വലിയ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം കുറച്ചുസമയം സമയം ചെലവഴിയ്ക്കാന്‍ കിട്ടുന്നുവെന്നതാണ് ലാലിനെ ഇത്തരം നീണ്ട യാത്രകള്‍ക്ക് പ്രേരിപ്പിയ്ക്കുന്നത്. മോഹന്‍ലാല്‍ മാത്രമല്ല, മറ്റൊരു സൂപ്പര്‍സൂപ്പര്‍താരമായ മമ്മൂട്ടിയ്ക്കും ഇത്തരം യാത്രകള്‍ ഹരമാണ്. വര്‍ഷത്തിലൊരു തവണയെങ്കിലും അമേരിക്കയിലോ യൂറോപ്പിലോ കുടുംബത്തോടൈാപ്പം അവധിക്കാലം ചെലവഴിയ്ക്കാന്‍ മമ്മൂട്ടിയും സമയം കണ്ടെത്താറുണ്ട്.
അടുത്തപേജില്‍
ലാല്‍ കടുത്ത ഡയറ്റില്‍- എന്തിന്?

<ul id="pagination-digg"><li class="next"><a href="/news/24-mohanlal-goes-to-spain-2-aid0032.html">Next »</a></li></ul>
English summary
Mohanlal is with his family and will spending time in Spain and later will also be going to Norway.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam