»   » ഷാരൂഖിന്റെ ടൂര്‍ ഗൈഡായി മോഹന്‍ലാല്‍!

ഷാരൂഖിന്റെ ടൂര്‍ ഗൈഡായി മോഹന്‍ലാല്‍!

Posted By:
Subscribe to Filmibeat Malayalam
Sharukh and Mohanlal
കഴിഞ്ഞ ദിവസം കൊല്ലത്ത് ഹോട്ടല്‍ ഉത്ഘാടനത്തിനെത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് ടൂര്‍ ഗൈഡായത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. കൊല്ലത്ത് രവി പിള്ളയുടെ ദി റാവിസ് എന്ന ഹോട്ടലിന്റെ ഉത്ഘാടനത്തിനായി എത്തിയപ്പോഴാണ് ഷാരൂഖിന്റെ ടൂര്‍ ഗൈഡ് ജോലി ലാല്‍ ഏറ്റെടുത്തത്.

കൊല്ലം ആശ്രാമം മൈതാനിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തശേഷമാണ് ഷാരൂഖ് കൊല്ലം കാണാനിറങ്ങിയത്. ഇവിടത്തെ ബാക് വാട്ടര്‍ കാണാനായിരുന്നുവത്രേ ഷാരൂഖിന് ഉത്സാഹം. ബോട്ടില്‍ നാടുകാണാനിറങ്ങിയ ഷാരൂഖിന് സ്ഥലങ്ങളെല്ലാം വിവരിച്ച് കൊടുത്തത് ലാലായിരുന്നു.

ലാലും പ്രിയദര്‍ശനും വ്യക്തിപരമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണത്രേ ഷാരൂഖ് ഹോട്ടല്‍ ഉത്ഘാടനത്തിനായി കൊല്ലത്ത് എത്താമെന്ന് സമ്മതിച്ചത്. ആശ്രാമം മൈതാനിയില്‍ സംസാരിക്കുന്നതിനിടെ മലയാളികളെ ഇഷ്ടമാണെന്നും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു.

കൊല്ലം സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഷാരൂഖ് മലയാളികളെയും മോഹന്‍ലാലിനെയുമെല്ലാം ട്വിറ്ററിലൂടെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികളുടെ പ്രത്യേകിച്ച് ലാലിന്റെ സ്‌നേഹം തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നാണ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

കൗതുകക്കാരനായ ഒരു കുട്ടിയെപ്പോലെയാണ് ലാല്‍ എന്നെ കൊല്ലം കാണിച്ചത്. മോഹന്‍ലാല്‍ജി മഹാനാണ്- എന്നിങ്ങനെയായിരുന്നു ഖാന്റെ ട്വീറ്റുകള്‍.

എന്തായാലും രണ്ട് സൂപ്പര്‍താരങ്ങളായ ഇവര്‍ക്കിടയില്‍ ഇത്തരത്തിലൊരു സൗഹൃദം ഉടലെടുത്ത സ്ഥിതിയ്ക്ക് അടുത്തെങ്ങാനും ഇരുവരും ഒന്നിച്ചൊരു പടം കാണാന്‍ സാധിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.

English summary
When you have two megastars from two different film industries come together, it's a moment of a lifetime. No wonder then that thousands of fans crowded near a resort in Kollam, Kerala to get a glimpse of their idol Mohanlal meeting Shahrukh Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam