»   » ശ്രീനിയുടെ കളിയാക്കല്‍ കാര്യമാക്കുന്നില്ല: ലാല്‍

ശ്രീനിയുടെ കളിയാക്കല്‍ കാര്യമാക്കുന്നില്ല: ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
പത്മശ്രീ സരോജ് കുമാര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തോട് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി പ്രതികരിച്ചു. ചിത്രഭൂമിയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ലാല്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

സരോജ് കുമാറിലൂടെ ലാലിനെ കളിയാക്കിയെന്ന് കേട്ടപ്പോള്‍ എന്തു തോന്നി എന്ന ചോദ്യത്തിന് ലാല്‍ വ്യക്തമായ മറുപടി നല്‍കി. ശ്രീനിയും താനും വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. തങ്ങള്‍ ഒന്നിച്ച് ഒട്ടേറെ നല്ല ചിത്രങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്.

പത്മശ്രീ സരോജ് കുമാര്‍ എന്ന ചിത്രം താന്‍ കണ്ടിട്ടില്ല. അതിലൂടെ ശ്രീനി തന്നെ കളിയാക്കിയിട്ടുണ്ടെങ്കില്‍ തന്നെ താന്‍ അത് കാര്യമായി എടുത്തിട്ടുമില്ല.

ഇത്തരം സിനിമകളില്‍ എന്ത് പരാമര്‍ശം വന്നാലും അത് തന്നെ ബാധിക്കുകയുമില്ല. 33 വര്‍ഷമായി താന്‍ സിനിമാരംഗത്ത് ഉണ്ട്. അതുകൊണ്ടു തന്നെ ഈ വക കാര്യങ്ങളൊന്നും തന്നെ അഫക്ട് ചെയ്യില്ലെന്നും ലാല്‍ വ്യക്തമാക്കി.

English summary
Superstar Mohanlal said that he did not watch Sreenivasan's new movie Padmasree Bharat Dr. Saroj Kumar.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam